Latest News

സ്വിമ്മിംഗ് പൂളില്‍ അപമര്യാദയായി പെരുമാറി; നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്

Malayalilife
സ്വിമ്മിംഗ് പൂളില്‍ അപമര്യാദയായി പെരുമാറി; നടന്‍ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്

മലയാള സിനിമയിലെ പ്രമുഖ യുവനടന്മാരില്‍ ഒരാളാണ് നടന്‍ ബാലു വര്‍ഗീസ്. മാത്രമല്ല, നടന്‍ ലാലിന്റെ സഹോദരിയുടെ മകനും സംഗീതസംവിധായകന്‍ അലക്സ് പോളിന്റെയും ബന്ധുവും. സിനിമാ കുടുംബത്തില്‍ നിന്നും ബാലതാരമായി എത്തിയ ബാലു മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തുകയും ചെയ്തു. ആറു വര്‍ഷം മുമ്പ് വിവാഹിതനുമായ ബാലുവിനെ കുറിച്ച് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 

ഒരു സ്വമ്മിംഗ് പൂളില്‍ വച്ച് അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ച് നടനെതിരെ വക്കീല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് യുവതി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള മാപ്പപേക്ഷയും ഇനി ഇത്തരം പെരുമാറ്റം ഉണ്ടാകില്ലെന്ന രേഖാമൂലമുള്ള ഉറപ്പും നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. അടുത്തിടെ നടന്ന സംഭവത്തില്‍ താന്‍ കടുത്ത മാനസിക വിഷമത്തിലാണെന്ന് പരാതിക്കാരിയെ ഉദ്ധരിച്ച് 'ദി ന്യൂസ് മിനിറ്റ്' റിപ്പോര്‍ട്ട് ചെയ്തു. നീന്തല്‍ക്കുളത്തില്‍ വെച്ച് ബലമായി ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു. ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. സംഭവം നടന്നയുടന്‍ ഇതിനെ ചോദ്യം ചെയ്തെങ്കിലും അബദ്ധം സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ മറുപടിയെന്ന് യുവതി പറഞ്ഞു.

താന്‍ ഉറച്ചുനിന്നപ്പോള്‍ ബാലു ക്ഷമ ചോദിച്ചു. അവിടെനിന്ന് മടങ്ങിയ താന്‍ സംഭവം ഭര്‍ത്താവിനോട് വിശദീകരിച്ചു. തൊട്ടടുത്ത ദിവസം ഭര്‍ത്താവ് ബാലുവുമായി സംസാരിച്ചു. അബദ്ധത്തില്‍ കൈ തട്ടിയതാണെന്നായിരുന്നു അയാളുടെ വിശദീകരണം. എന്നാല്‍ വളരെ ബലമായിട്ടാണ് ബാലു പിടിച്ചതെന്നും അത് അബദ്ധമാകാന്‍ വഴിയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. തനിക്കുണ്ടായ അനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോഴാണ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലായതെന്ന് യുവതി പറഞ്ഞു. ഇതോടെയാണ് നിയമപരമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലുവില്‍നിന്ന് മോശം അനുഭവമുണ്ടായതായി മറ്റൊരു യുവതിയും വെളിപ്പെടുത്തിയതായി 'ദി ന്യൂസ് മിനിറ്റ്' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആളുകള്‍ ചുറ്റുമുള്ള സ്ഥലങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ നടന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മറ്റൊരു യുവതിയും സമാന അനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ ബാലു മോശമായി പെരുമാറിയെന്നാണ് ആരോപണം. വിസമ്മതിച്ചിട്ടും പിന്മാറാന്‍ തയ്യാറായില്ലെന്നും, 'തന്നെ ഭയമാണോ', എന്ന് ബാലു ചോദിച്ചതായും ഇവര്‍ പറഞ്ഞു. മറ്റൊരു സ്ത്രീയും അതേ ചടങ്ങില്‍ വെച്ച് ബാലു അനുമതിയില്ലാത്ത ശരീരത്തില്‍ സ്പര്‍ശിച്ചതായി വെളിപ്പെടുത്തി. സിനിമ മേഖലയിലെ പ്രമുഖരടക്കം പങ്കെടുത്ത ചടങ്ങുകളില്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. നോട്ടീസിന് ബാലുവില്‍നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി. സംഭവത്തില്‍ പ്രതികരിക്കാന്‍ ബാലു വര്‍ഗീസ് തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

balu varghese case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES