മത്തി മുളകിട്ടത് എന്ന വിഭവം മലയാളിയുടെ തീന്‍ മേശയില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് . ഈ വിഭവം കഴിക്കാത്ത മലയാളികളുടെ എണ്ണവും കുറവായിരിക്കും. നാടന്‍ മത്തന്‍ കറി തയ്യാറാക്കുന്ന വിധം
ചേരുവകള്‍
മത്തി 7 എണ്ണം
വാളന്‍ പുളി.1 നെല്ലിക്ക വലിപ്പത്തില്‍
കാശ്മീരി ചില്ലി,3 tsp
ചെറിയ ഉള്ളി 7,8 എണ്ണം
തക്കാളി,1
പച്ചമുളക്,2.3
വെളുത്തുള്ളി,5.6 അല്ലി
ഇഞ്ചി,1 വലിയ കഷ്ണം
ഉലുവ,1/4 tsp
മഞ്ഞല്‍പൊടി,1/2tsp
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വധം
മത്തി മുറിച്ച് കഴുകി രണ്ടായി വെക്കുക. വലുതാണങ്കില്‍ മാത്രം രണ്ടാക്കിയാല്‍ മതി.പുളി അര കപ്പ് വെള്ളത്തില്‍ കുതിര്‍ക്കുക. ഇഞ്ചി വെളുത്തുള്ളി ചെരിയ ഉള്ളി ചതച്ച് വെക്കുക. ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുമ്പോള്‍ ഉലുവയിട്ട് പൊട്ടിക്കുക. അതിലേക്ക് ചതച്ച് വെച്ച ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി കറിവേപ്പില ഇട്ട് വഴറ്റുക. പച്ച മണം മാറുമ്പോള്‍ അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളിയിട്ട് നന്നായി വഴറ്റുക. എണ്ണ തെളിയുമ്പോള്‍ മഞ്ഞള്‍പോടിയിട്ട് ഒന്ന് വഴറ്റി മുളക്‌പൊടിയും ഇട്ട് നന്നായി വീണ്ടും വഴറ്റുക.വഴന്ന് എണ്ണ തെളിയുമ്പോള്‍ പുളി വെള്ളം ഒഴിക്കുക.ആവശ്യത്തിനു ഉപ്പും ഇട്ട് അടച്ച് വെച്ച് തിളപ്പിക്കുക. തിളച്ച കറിയിലേക്ക് മീന്‍ കഷ്ണം ഇട്ട് കുറച്ച് കറിവേപ്പില ഇട്ട് 10 മിനിട്ട് വേവിക്കുക.തവിയിട്ട് ഇളക്കാതെ നോക്കണം.ചാറുകുറുക്കുമ്പോള്‍ ഉപ്പും പുളിയും നോക്കി തുറന്ന് വെച്ച് വേവിക്കുക. കറി പാകമായാല്‍ കുറച്ച് കറിവേപ്പില ചേര്‍ത്ത് കറി ഇറക്കിവെക്കാം. ചോറിനും ചപ്പാത്തിക്കും കപ്പക്കും പൊറാട്ടക്കും എല്ലാം ഈ നിലയില്‍ തന്നെ കറി ഉണ്ടാക്കാവുന്നതാണ്.