പുലാവ് എന്ന വിഭവം നാട്ടില്‍ പുറങ്ങളില്‍ അത്ര സുപരിചിതമല്ലാത്ത ഒന്നാണ്. പുലാവ് ഉണ്ടാക്കുന്ന രീതി വളരെ ചിലവ് കുറഞ്ഞതാണ്.വീട്ടില്‍ തയ്യാറാക്കാവുന്ന പനീര്‍ പുലാവ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകള്‍
ബസുമതിയരി...... 500 ഗ്രാം
പനീര്‍, തൈര്.........100 ഗ്രാംവീതം
കിസ്മിസ്, ബദാം
അരിഞ്ഞത്...........250 ഗ്രാം വീതം
പിസ്ത.......................10 ഗ്രാം
മൈദ..................അല്പം
ഇഞ്ചി......10 ഗ്രാം ചെറുതായരിഞ്ഞത്
ഗരംമസാല, ഏലയ്ക്ക....... 4 എണ്ണം
പട്ട.......................6 എണ്ണം
ഗരം മസാലപൊടി......1 ടീസ്പൂണ്‍
ബേലീഫ്.................5 എണ്ണം
പഞ്ചസാര..................5 ടീ സ്പൂണ്‍
ഉപ്പ്..........................പാകത്തിന്
നെയ്യ്..................1 ടേ. സ്പൂണ്‍
തയ്യാറാക്കുന്നവിധം
അരി കഴുകി അരിച്ചുവാരുക. ഒരു മസ്ലിന്‍ തുണിയില്‍ പനീര്‍ വച്ചമര്‍ത്തി വെള്ളമയം നീക്കുക. ഉപ്പ്, ഗരം മസാലപ്പൊടി, മൈദ, കുറച്ച് പഞ്ചസാര എന്നിവ പനീറില്‍ ചേര്‍ത്ത് ഇളക്കുക. നന്നായി ഞെരടി യോജിപ്പിച്ച് ചെറു ഉരുളകളാക്കുക. അരിയില്‍ വെള്ളം ചേര്‍ത്ത് വേവിച്ച് വാര്‍ത്തുവയ്ക്കുക. ഒരു പരന്ന പാത്രത്തില്‍ നിരത്തുക. ആറിയ ശേഷം ഇഞ്ചി, തൈര്, ഉപ്പ്, കുറച്ച് പഞ്ചസാര , നെയ്യ് (അല്പം) എന്നിവ ഇതില്‍ ചേര്‍ക്കുക. എണ്ണ ഒരു പാത്രത്തില്‍ ഒഴിച്ച് ചൂടാക്കുക. പനീര്‍ ഉരുളകള്‍ ഇട്ട് വറുത്ത് പൊന്‍നിറമാക്കി കോരുക. ഇതേ എണ്ണയില്‍ ഏലയ്ക്കയും പട്ടയും ബേലീഫും മസാലകളും വറുക്കുക. ഇത് ചെറുതായൊന്ന് പൊടിക്കുക. ബദാമും പിസ്തയും അല്പനേരം വെള്ളത്തില്‍ ഇട്ടുവച്ചശേഷം തൊലികളഞ്ഞ് ചെറുതായരിയുക. ഇതിനൊപ്പം കിസ്മിസ് ചേര്‍ക്കുക. ഇവയൊക്കെ എണ്ണയില്‍ വറുക്കുക. അതിനുശേഷം ചോറില്‍ ചേര്‍ക്കണം. ചോറില്‍ അവിടവിടെയായി ചെറു കുഴികളുണ്ടാക്കുക. അല്പംവെള്ളം പനീര്‍ ഉരുളകളില്‍ തളിച്ച് അവ ഈ കുഴികളില്‍ വയ്ക്കുക. അടച്ച് ചെറുതീയില്‍ അല്പനേരം വക്കുക. ചോറിന് കരുകരുപ്പു വന്നാല്‍ ഗരംമസാലപ്പൊടി വിതറുക. ഉടന്‍ വാങ്ങി വിളമ്പുക.