നോമ്പിന് രുചിയൂറും പത്തിരി തയ്യാറാക്കാം..!

Swapna Anu B George
 നോമ്പിന് രുചിയൂറും പത്തിരി തയ്യാറാക്കാം..!

ആവശ്യമുള്ളവ
പത്തിരിപ്പൊടി - 1 കപ്പ്
വെള്ളം - 2 ½ കപ്പ്
ഉപ്പ് - പാകത്തിന്
നെയ്യ്- 1 ടീ.സ്പൂൺ
തയ്യാറാക്കുന്നവിധം
രു വലിയ വാവട്ടം ഉള്ള പാത്രത്തിൽ വെള്ളം അടുപ്പിൽ വച്ച് ഉപ്പും നെയ്യും ചേർത്ത് തിളപ്പിക്കുക. തിളക്കുന്ന വെള്ളം ½ കപ്പ് മാറ്റിവെക്കുക. പത്തീരി പൊടി വെള്ളത്തിലേക്ക് ചേർത്ത്, തടി തവികൊണ്ട് ഇളക്കുക. തീ ഏറ്റവും നന്നയി കുറക്കണം. 5 മിനിറ്റ് ഇളക്കി പൊടിയും വെള്ളവും കുഴഞ്ഞ പരുവത്തിൽ തീ കെടുത്തുക. ചൂടായിരിക്കുന്ന മാവ്, പരന്ന അടുക്കൾ സ്ലാബിലോ പരന്ന പാത്രത്തിലോ നന്നായി ഇടിച്ചു വീണ്ടും കുഴക്കുക. ആവശ്യത്തിന് ഇടക്ക് മാറ്റിവച്ചിരിക്കുന്ന ചൂടുവെള്ളം തളിച്ചു കൊടുക്കണം. ഏതാണ്ട് അരമണിക്കൂറോളം കുഴച്ച് ഉരുട്ടി എടുക്കുക. ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത്, ചപ്പാത്തിക്ക് പരത്തുന്നതുപോലെ പൊടി തൂകി കനംകുറച്ച് പരത്തിയെടുക്കുക. പരത്തിയ പത്തിരി അൽപം പൊടി രണ്ടു വശയും തുകി തട്ടിക്കുടഞ്ഞ് മറ്റൊരു പാത്രത്തിൽ നിരത്തിവെക്കുക. ഒട്ടിപ്പിടിക്കാതിരിക്കാനാണ്. പരത്തിയ പത്തിരി ചപ്പാത്തി പോലെതന്നെ ചുട്ടെടുക്കുക.

കുറിപ്പ്:- പത്തിരിപ്പൊടി കൊണ്ടുമാത്രമെ പത്തിരി ഉണ്ടാക്കിയാൽ സ്വാദും ഗുണവും, മയവും ഉണ്ടാകുകയുള്ളു. ചൂടുള്ളവെള്ളത്തിൽ തിളപ്പിച്ച്,കുഴച്ച്, ചൂടായിത്തന്നെ പരത്തി ഉണ്ടാക്കുകയും വേണം. സാധാരണയായി ചുട്ടെടുത്ത പത്തിരി വിളംബുബോൾ തേങ്ങാപ്പാലിൽ മുക്കിയാണ് വിളംബാറ്. ഇത്തരത്തിൽ പരത്തി ചുട്ടെടുക്കുന്ന പത്തിരി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ആവശ്യാനുസരണം ചൂടാക്കി, ചിക്കൻ കറി മട്ടൺ കറി എന്നിവക്കൊപ്പം കഴിക്കാവുന്നതാണ്.




Read more topics: # food pathiri,# making,# tips
How to make pathiri in home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES