ചിക്കന്‍ മോമോസ് തയ്യാറാക്കാം

Malayalilife
ചിക്കന്‍ മോമോസ് തയ്യാറാക്കാം

സാധാരണയായി വെജിറ്റേറിയൻ  ഭക്ഷണങ്ങളെക്കാൾ  എല്ലാവർക്കും  ഏറെ പ്രിയം നോൺ വെജിറ്റേറിയൻ  ഭക്ഷണങ്ങളോടാണ്. വളരെ  സ്വാദിഷ്ട്മായ ഒരു  നാല് മണി പലഹാരമാണ് ചിക്കന്‍ മോമോസ്. ഇവ എങ്ങനെ ചുരുങ്ങിയ സമയം കൊണ്ട്  തയ്യാറാക്കുന്നത് എന്ന് നോക്കാം.

അവശ്യസാധനങ്ങൾ 

ചിക്കൻ വേവിച്ചത് 1 കപ്പ്‌

ഇഞ്ചി വെളുതുള്ളി പച്ചമുളക് ചെറുതായി അരി ഞ്ഞത് 2 സ്പൂണ്‍

തക്കാളി 1

സവാള 2 പൊടിയായി അരി ഞ്ഞത്‌

മൈദ 2 കപ്പ്‌

ഉപ്പ്

വെളിച്ചെണ്ണ

മുളക് പൊടി 1 സ്പൂണ്‍

മല്ലിപൊടി 1/2 സ്പൂണ്‍

മഞ്ഞൾപൊടി 1/4 സ്പൂണ്‍

പെരുംജീരകം ,കുരുമുളക് പൊടി 1/4 സ്പൂണ്‍

ചിക്കൻ മസാല 1/2 സ്പൂണ്‍

തയ്യാറാക്കുന്ന  വിധം

 ചപ്പാത്തിമാവ് കുഴയ്ക്കുന്നത് പോലെ മൈദ നന്നായി  കുഴച്ച് വയ്ക്കുക. ഒരു  പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് സവാള എന്നിവ നന്നായി വഴറ്റിയ ശേഷം പൊടികളെല്ലാം ചേർക്കുക. പിന്നാലെ അവ വഴണ്ട് വരുമ്പോൾ തക്കാളിയും വേവിച്ചുവെച്ച ചിക്കനും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വെള്ളം വറ്റിവരുമ്പോൾ തീ ഓഫ്  ചെയ്യുക. അതിന് ശേഷം കുഴച്ചു വെച്ച മാവിൽ നിന്നും ഓരോ ഉരുള എടുത്തു് വട്ടത്തിൽ പരത്തി  എടുത്ത ശേഷം  ചിക്കൻ കൂട്ട് അതിലേക്ക് ചേർത്ത്  ഇഷ്ടമുള്ള ആകൃതിയിലാക്കി ഇഡ്ഡലി പാത്രത്തിൽ വെച്ച് എടുക്കാവുന്നതാണ്.


 

Read more topics: # How to make chicken momos
How to make chicken momos

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES