ചോറിനൊപ്പം കൂട്ടാൻ പറ്റുന്ന ഒരു വിഭവമാണ് പാവയ്ക്ക. ഇവ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് പാവയ്ക്ക മസാല. സ്വാദിഷ്‌ടമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അവശ്യസാധനങ്ങൾ
പാവയ്ക(കൈപയ്ക) 2
മഞ്ഞൾപൊടി
ഉപ്പ്
പുളി വെള്ളം അരക്കപ്പ്
തക്കാളി 2
ഉള്ളി ഒന്ന്
ഇഞ്ചി ഒരുകഷ്ണം
വെളുത്തുള്ളി പത്ത് അല്ലി
മുളകുപൊടി രണ്ട് സ്പൂൺ
ജീരകം അരസ്പൂൺ
ഉലുവ അരസ്പൂൺ
എണ്ണ
കറിവേപ്പില
തയ്യാറാക്കുന്ന വിധം
നല്ലവണ്ണം വൃത്തിയാക്കിയ കൈപയ്ക്ക എടുത്ത് വട്ടത്തിൽ മുറിച്ചിടുക. ശേഷം ഉപ്പും മഞ്ഞളും പുളിവെള്ളവും ചേർത്തത്തിന് പിന്നാലെ അവ വേവിച്ച് ഊറ്റുക. ഒരു ചീനചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം ഉലുവയും ജീരകവും ഇട്ട് പൊട്ടിക്കുക. പിന്നാലെ അതിലേക്ക് പൊടിയായി അരിഞ്ഞ ഉള്ളി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ഇതിലേക്ക് മുറിച്ചിട്ടത് ചേർക്കുക . അതിലേക്ക് പിന്നാലെ തക്കാളിയും ചേർത്ത് വഴന്നു വന്നാൽ മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും കറിവേപ്പിലയും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. കുറച്ച് പുളിവെള്ളവും വേവിച്ച കയ്പക ചേർത്ത് ഒഴിച്ച് നന്നായി ഇളക്കി മസാല പരുവമാക്കുക.വെള്ളം മുഴുവൻ വറ്റിയാൽ തീ ഓഫ് ചെയ്യാം. സ്വാദിഷ്‌ടമായ പാവയ്ക മസാല തയ്യാർ.