Latest News

പറവയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലെത്തുന്ന ചിത്രം ' ഒരു യമണ്ടന്‍ പ്രേമകഥ' വിഷു റിലീസിനായി ഒരുങ്ങുന്നു...!

Malayalilife
പറവയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലെത്തുന്ന ചിത്രം ' ഒരു യമണ്ടന്‍ പ്രേമകഥ' വിഷു റിലീസിനായി ഒരുങ്ങുന്നു...!

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ' ഒരു യമണ്ടന്‍ പ്രേമകഥ' വിഷു റിലീസിനായി ഒരുങ്ങുന്നു. ഒരു വര്‍ഷത്തിന് ശേഷം ദുല്‍ഖര്‍ വീണ്ടുമെത്തുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ബി.സി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫാണ് .

ചിത്രത്തിന് വിഷ്ണു ഉണ്ണി കൃഷ്ണന്‍ , ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയത്.  സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് നാദിര്‍ഷയാണ്. സുജിത് വാസുദേവാണ് ക്യാമറ.

കേരളത്തിലുള്ളവര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിക്കുന്ന ഒരു സാധാരണക്കാരനായ മലയാളിയായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ദുല്‍ഖര്‍ ചെയ്ത് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിക്കും ഇതെന്ന് തിരക്കഥാകൃത്തുകളില്‍ ഒരാളായ ബിബിന്‍ ജോര്‍ജ് പറഞ്ഞിരുന്നു.ചിത്രം ഏപ്രില്‍ 5നൊ 12നൊ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. 


 

yamandan premakadha,Dulquer Salmaan,vishu release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES