Latest News

എന്തൊരു മനുഷ്യനാണിത്...!ഇങ്ങനെയൊക്കെ ഒരാള്‍ക്ക് പെരുമാറാന്‍ പറ്റുമോ....? ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നന്ദു ആനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

Malayalilife
എന്തൊരു മനുഷ്യനാണിത്...!ഇങ്ങനെയൊക്കെ ഒരാള്‍ക്ക് പെരുമാറാന്‍ പറ്റുമോ....? ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നന്ദു ആനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

മലയാളസിനിമ പ്രേക്ഷകരുടെ പ്രിയനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. കുഞ്ഞിക്കയെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത് അദ്ദേഹത്തിന്റെ പെരുമാറ്റം കൊണ്ട് മാത്രമാണ്. മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങളാണ് താരപുത്രന്‍ അഭിനയിച്ചിട്ടുള്ളത്. തന്റെ ആരാധകരെ ഒട്ടും  അവരെ സന്തോഷപ്പെടുത്തുവാന്‍ താരം എന്നും ശ്രദ്ധിക്കാറുണ്ട്.


കഴിഞ്ഞ ദിവസം ഇറങ്ങിയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. 'ഓട്ടം' എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നന്ദു ആനന്ദിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ തുടക്കം കുറിച്ച നന്ദു ദുല്‍ഖറിനെ കണ്ടുമുട്ടിയതിന് ശേഷം ഫേസ്ബുക്കില്‍ അത് പങ്കുവയ്ക്കുകയുണ്ടായി. ദുല്‍ഖര്‍ ആരാധകര്‍ ഇപ്പോള്‍ കുറിപ്പ് ഏടെടുത്തിരിക്കുകയാണ്.


നന്ദുവിന്റെ ഫെസ്ബുക്ക് പോസ്റ്റ്: 

എന്തൊരു മനുഷ്യനാണിത്....
ഇങ്ങനെയൊക്കെ ഒരാള്‍ക്ക് പെരുമാറാന്‍ പറ്റുമോ....?

വെറുതെയല്ല നിങ്ങളെ എല്ലാവരും ചങ്കായി കാണുന്നെ.....
ഇന്നത്തെ ദിവസം ഒരു കാലത്തും മറക്കാത്ത ദിവസമാണെന്റെ കുഞ്ഞിക്ക......

കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് 'ഓട്ടം' സിനിമയില്‍ അഭിനയിച്ചയാളാണെന്ന് പറഞ്ഞ് അസ്സോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍ പരിചയപെടുത്തുമ്‌ബോ എഴുന്നേറ്റ് വന്ന് എന്റെ കൈ പിടിച്ചതും ചേര്‍ത്തു നിര്‍ത്തി വിശേഷങ്ങള്‍ ചോദിച്ചതും ഫോട്ടോ എടുക്കാന്‍ സമ്മതിച്ചതും....

ആദ്യമായി കാണുന്ന ഒരാളോട് എങ്ങനെ........ഇങ്ങനെ.......ഇത്ര സ്‌നേഹത്തോടെ, ആ excitement ഇപ്പോഴും മാറുന്നില്ല.. അപ്പൊ എടുത്ത ഫോട്ടോ ആ നിമിഷം post ചെയ്തതാ. 'എന്നാലും you are really a great man Dulquer Salmaan

dulquer salmaan,nandhu anandh,facebook poster viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES