ഇതാണ് നുമ്മ പറഞ്ഞ നടന്‍...! ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ചിത്രത്തിലെ സര്‍പ്രൈസ് കാസ്റ്റിംഗ് വെളിപ്പെടുത്തിയ താരത്തിന്റെ വീഡിയോ വൈറല്‍...!

Malayalilife
topbanner
ഇതാണ് നുമ്മ പറഞ്ഞ നടന്‍...! ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' ചിത്രത്തിലെ സര്‍പ്രൈസ് കാസ്റ്റിംഗ് വെളിപ്പെടുത്തിയ താരത്തിന്റെ വീഡിയോ വൈറല്‍...!

തമിഴില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരനായ സംവിധായകനാണ് ഗൗതം മേനോന്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താല്‍ ചിത്രത്തിലൂടെ ഗൗതം മേനോനും അഭിനയരംഗത്തേക്ക് എത്തുന്നു.  ചിത്രത്തിലെ കൗതുകകരമായ താരനിര്‍ണയം ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ദുല്‍ഖര്‍. 

ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍  റതു വര്‍മ്മ നായിക. ചിത്രത്തില്‍ വിജയ് ടിവി അവതാരകന്‍ രക്ഷനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ സര്‍പ്രൈസ് കാസ്റ്റിനെ കുറിച്ച് ദുല്‍ഖര്‍ പറയുന്ന വീഡിയേ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

കോളിവുഡില്‍ തിയ്യേറ്ററുകളില്‍ നിറഞ്ഞോടിയ ശ്രദ്ധേയ സിനിമകള്‍ ചെയ്ത സംവിധായകനാണ് ഗൗതം മേനോന്‍. നിരവധി റൊമാന്റിക്ക് ചിത്രങ്ങളും ആക്ഷന്‍ ത്രില്ലര്‍ സിനിമകളും സംവിധായകനാണ് ഗൗതം മേനോന്‍. അടുത്ത മാസം പതിനാലിന് റിലീസ് ചെയ്യാന്‍ പാകത്തിനാണ് ചിത്രത്തിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.


 

Read more topics: # Gautham Menon,# dulquer salmaan,# new film
Gautham Menon,dulquer salmaan,new film

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES