കേരളത്തെ കഴിഞ്ഞ വര്‍ഷം ഒന്നാകെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു നിപ്പാ വൈറസും പ്രളയവും. നിപ്പാ വൈറസിനെ അതിജീവിച്ച കഥയുമായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വൈറസ്. വമ്പന്‍ താരനിരയുമായാണ് ചിത്രമെത്തുന്നത്. വൈറസിന്റെ ഷൂട്ടിംങ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാംമ്പസില്‍ തുടങ്ങി.
രേവതി, ആസിഫ് അലി, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, ശ്രീനാഥ് ഭാസി, പാര്‍വതി,രമ്യാ നമ്ബീശന്‍, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, ചെമ്ബന്‍ വിനോദ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തും. ചിത്രത്തില്‍ നിരവധി പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുന്നുണ്ട്. ചിത്രത്തില്‍ പ്രാധാന്യമുള്ള ഒരു അതിഥി വേഷത്തില്‍ ഫഹദ് ഫാസിലും ഭാഗമാകുമെന്നാണ് സൂചന.
ഒപിഎം ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന് ശ്യാമാണ് സംഗീതമൊരുക്കുന്നത്.ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരന്. മുഹ്സിന് പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. .നിപ്പാ വൈറസിനെ കേരളം പ്രതിരോധിച്ചതിന്റെ യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കുന്ന ചിത്രം ഒരു റിയല്‍ മാസ് സ്റ്റോറിയാണെന്നാണ് ആഷിഖ് അബു വ്യക്തമാക്കിയിട്ടുള്ളത്. രോഗികള്‍, ഡോക്റ്റര്‍മാര്‍, ഭരണ നേതൃത്വം, പൊതുജനം തുടങ്ങി എല്ലാവരും ഭാഗമാകുന്ന ചിത്രമാണിത്.
ചിത്രത്തില്‍ റൊമാന്സും ത്രില്ലും വൈകാരികതയുമെല്ലാമുണ്ടാകുമെന്നും കോഴിക്കോടിന്റെ പൊതു ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നും ആഷിഖ് അബു പറയുന്നു. നിരവധി പേരുടെ നേരനുഭവങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ ഒന്നിനു പുറകേ ഒന്നായി വ്യത്യസ്ത കഥകള്‍ പറയുന്ന ആന്തോളജി സ്വഭാവമായിരിക്കില്ല ചിത്രത്തിനെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.