മലയാളസിനിമയില്‍ വ്യത്യസ്ത പ്രമേയങ്ങള്‍ കൊണ്ട് മികച്ച ചിത്രങ്ങള്‍ ചെയ്ത സംവിധായകനാണ് ആഷിഖ് അബു. നിപവൈറസ് വന്ന കോഴിക്കോട് നിരവധി ആളുള്‍ മരിച്ച സംഭവത്തെ ആസ്പദമാക്കി ആഷിഖ് അബു പുതുതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. രേവതി, ആസിഫ് അലി, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, ശ്രീനാഥ് ഭാസി, പാര്‍വതി,രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നുവെന്നാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
പ്രാധാന്യമുള്ള ഒരു അതിഥി വേഷത്തില്‍ ഫഹദ് ഫാസിലും ചിത്രത്തിന്റെ ഭാഗമാകും.
എന്നാല്‍ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുകയാണ് സംവിധായകന്‍. നിരവധി പുതുമുഖങ്ങള്‍ക്കും അവസരമുണ്ട്. 20-25, 40-45 പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്കും 25-35 പ്രായപരിധിയിലുള്ള പുരുഷന്‍മാര്‍ക്കുമാണ് അവസരം. [email protected] എന്ന ഇ-മെയ്ലിലേക്ക് എഡിറ്റ് ചെയ്യാത്ത ഫോട്ടോകള്‍ ബയോഡാറ്റ സഹിതം അയക്കുക. രോഗികള്‍, ഡോക്റ്റര്‍മാര്‍, ഭരണ നേതൃത്വം, പൊതുജനം തുടങ്ങി എല്ലാവരും ഭാഗമാകുന്ന ചിത്രമാണിത്.
മുഹ്സിന്‍ പരാരി,സുഹാസ്, ഷറഫു തുടങ്ങിയവരാണ് വൈറസിന്റെ രചന നിര്‍വഹിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. ആരോഗ്യമന്ത്രിയുടെ വേഷമാണ് രേവതി ചെയ്യുന്നത്. നിപ്പ ചികിത്സയ്ക്കിടെ അസുഖം ബാധിച്ച് മരിച്ച നഴ്സ് ലിനിയുടേതിന് സാദൃശ്യമുള്ള വേഷത്തിലാണ് റിമ കല്ലിങ്കല്‍ എത്തുക. കോഴിക്കോട് കളക്റ്ററായി ടോവിനോ എത്തും.
ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രത്തില്‍ റൊമാന്‍സും ത്രില്ലും വൈകാരികതയുമെല്ലാമുണ്ടാകുമെന്നും കോഴിക്കോടിന്റെ പൊതു ജീവിതമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്നും ആഷിഖ് അബു പറയുന്നു.