കോടികള്‍ കൈയില്‍ നിന്ന് മുടക്കിയാണ് 96 എന്ന ചിത്രം വിജയ് സേതുപതി തിയേറ്ററുകളിലെത്തിച്ചത്. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രം സീതാകാത്തിയ്ക്കും സാമ്പത്തിക പ്രശ്‌നങ്ങളും നേരിടുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. എന്നാല്‍ മാധ്യമങ്ങളോട് സംവേദിക്കവേ വിജയ് സേതുപതിയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ടറുടെ ചോദ്യവും ഇതിന് വിജയ്സേതുപതി നല്‍കിയ മറുപടിയുമാണ് വിവാദമായിരിക്കുന്നത്.
96 ന് സംഭവിച്ചത് പോലെ സീതാകാത്തിയ്ക്കും സംഭവിക്കുമോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തില്‍ അസ്വസ്ഥനായി വിജയ് സേതുപതി മറുപടി നല്‍കിയത്. സിനിമാ റിലീസിനെ പറ്റി സംസാരിക്കുമ്പോള്‍ ഒരു തമിഴ്ചാനലിന്റെ റിപ്പോര്‍ട്ടര്‍ റിലീസിങ്ങിനേക്കുറിച്ചും സാമ്പത്തിക പ്രതിസന്ധി നേടുന്നതിനേക്കുറിച്ചും ചോദിക്കുകയായിരുന്നു. ഇതിനോട് ആദ്യം വളരെ ക്ഷമയോടെ താരം മറുപടിയും നല്‍കുന്നുണ്. എന്നാല്‍ തുടര്‍ച്ചായി വിജയ് സേതുപതി സിനിമകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണല്ലോ, സീതാകാത്തിയും ഇത് തന്നെ സംഭവിക്കുമോ എന്നാണ് തമിഴ് റിപ്പോര്‍ട്ടര്‍ അനവസരത്തിലുള്ള ചോദ്യം ചോദിച്ചത്.
ഇതില്‍ പ്രകോപിതനായ താരം ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നല്‍കുകയായിരുന്നു. സഹോദര ഇത് അവസരത്തിലുള്ള ചോദ്യമാണെന്നും, നിങ്ങള്‍ തര്‍ക്കിച്ച് ജയിക്കാന്‍ വേണ്ടിയാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും താരം പറയുന്നു. ഒരു വാഹനം എടുക്കുന്നതിന് മുന്‍പ് തന്നെ അതിന് അപകടം സംഭവിക്കുമോ എന്ന് ചോദിക്കും പോലെയാണ് നിങ്ങളുടെ ചോദ്യമെന്നും വിജയ് പറയുന്നു.
താങ്കളുടെ ചിത്രങ്ങള്‍ക്കെല്ലാം തുടര്‍ച്ചയായി സാമ്പത്തിക പ്രശ്‌നമുണ്ടാവുകയാണല്ലോ എന്ന ചോദ്യത്തോടെയാണ് ന്യൂസ് റിപ്പോര്‍ട്ടര്‍ തുടങ്ങിയത്. റിലീസ് തിയതിയോടനുബന്ധിച്ച് സംവിധായകരും അണിയറപ്രവര്‍ത്തകരും നേരിടുന്ന ഇത്തരം സാമ്പത്തികമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന് കഴിയാത്തതെന്തെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ നിര്‍മ്മാതാവിനെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും വ്യവസായമെന്ന നിലയില്‍ ഇത്തരം കാര്യങ്ങളൊക്കെ വേണ്ടി വരുമെന്നാണ് വിജയ് സേതുപതി പറഞ്ഞത്.