തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സോടെ ഓടികൊണ്ടിരിക്കുന്ന പ്രക്ഷക ഹൃദയം കീഴടക്കിയ തമിഴ് റൊമാന്റിക് മൂവി 96 പ്രീമിയര്‍ ദീപാവലി ദിവസം വൈകിട്ട് ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചു. തൃഷയും വിജയ് സേതുപതിയും നായികാനായകനായി എത്തിയ സിനിമ അഞ്ചാം വാരമാണ് തീയേറ്ററില്‍ ഓടികൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് സണ്‍ ടിവി് ദീപാവലിയ്ക്ക് സിനിമ സംപ്രക്ഷണം ചെയ്തത്.
മികച്ച പ്രതികരണവും കൈയ്യടിയും ഏറ്റു വാങ്ങിയ ചിത്രം ടെലിവിഷനില്‍ എത്തുന്നതിനെതിരെ തൃഷ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.'ഞങ്ങളുടെ സിനിമ തീയേറ്ററുകളിലെത്തിയിട്ട് ഇത് അഞ്ചാമത്തെ ആഴ്ചയാണ്. ഒടു ടീം എന്ന നിലയില്‍ ഇത്ര നേരത്തേ 96ന്റെ ടെലിവിഷന്‍ പ്രീമിയര്‍ വരുന്നത് അനീതിയാണെന്ന് ഞങ്ങള്‍ കരുതുന്നു. പ്രീമിയര്‍ പ്രദര്‍ശനം പൊങ്കലിലേക്ക് മാറ്റിവെക്കാന്‍ ഞങ്ങള്‍ സണ്‍ ടിവിയോട് അഭ്യര്‍ഥിക്കുന്നു എന്നാണ് തൃഷ ട്വിറ്ററില്‍ കുറിച്ചത്. തൃഷയുടെ അഭ്യര്‍ത്ഥന പോലും മാനിക്കാതെയാണ് ചാനല്‍ സിനിമ ദീപാവലി ദിനത്തില്‍ പ്രദര്‍ശിപ്പിച്ചത്.
Its our 5th week and we still have an 80% occupancy in all theatres.We as a team feel its unfair to be premiering 96 this early. Its our request to push it to a Pongal viewing pls @SunTV Will be grateful #96thefilm #Ban96MoviePremierOnSunTv
— Trish Krish (@trishtrashers) November 3, 2018
ചിത്രം ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തൃഷയ്‌ക്കൊപ്പം ആരാധകരും സംവിധായകനും രംഗത്തെത്തിയിരുന്നു. 'നന്നായി തിയറ്ററില്‍ ഓടുന്ന ചിത്രം ചാനല്‍ എന്തിനാണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 'തമിഴ്നാട്ടില്‍ കൂടാതെ കേരളത്തിലും കര്‍ണാടകയിലും ചിത്രം നന്നായി ഓടുന്നുണ്ട്. നല്ല രീതിയിലാണ് ചിത്രം പണം വാരുന്നത്. അടുത്ത ഏതെങ്കിലും ഉത്സവകാലത്തേക്ക് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റണമെന്നാണ് ഞങ്ങളുടെ അപേക്ഷ.
This is brutal killing from @SunTV @sunpictures to telecast #96TheMovie tomorrow evening at 6pm when the 4pm show tomorrow at @jazzcinemas is almost 100% full (only 6seats left) #Ban96MoviePremierOnSunTv@trishtrashers @VijaySethuOffl pic.twitter.com/tLA36wtZ48
— Kousal (@skram_1124) November 5, 2018
നവാഗതനായ ഒരു സംവിധായകനെന്ന നിലയില്‍ ഞാന്‍ അവരോട് വളരെ നന്ദിയുളളവനായിരിക്കും,' പ്രേംകുമാര്‍ പ്രതികരിച്ചിരുന്നു.