Latest News

സിനിമ സംവിധായകന്‍ ഷാഫി ആശുപത്രിയില്‍; ആരോഗ്യ നില ഗുരതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതര്‍; സട്രോക്കിനെ തുടര്‍ന്ന് ഉണ്ടായ ആന്തരിക രക്തസ്രാവം മൂലം  തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

Malayalilife
 സിനിമ സംവിധായകന്‍ ഷാഫി ആശുപത്രിയില്‍; ആരോഗ്യ നില ഗുരതരാവസ്ഥയിലെന്ന് ആശുപത്രി അധികൃതര്‍; സട്രോക്കിനെ തുടര്‍ന്ന് ഉണ്ടായ ആന്തരിക രക്തസ്രാവം മൂലം  തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

സിനിമ സംവിധായകന്‍ ഷാഫി ഗുരുതരാവസ്ഥയില്‍. ജനുവരി 16 ന് സ്ട്രോക്കിനെ തുടര്‍ന്നാണ് ഷാഫിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഷാഫിയെ ന്യൂറോ സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ആസ്റ്റര്‍ മെഡിസിറ്റി പി ആര്‍ വിഭാഗത്തെ ഉദ്ധരിച്ച് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു. 

ആശുപത്രി അധികൃതര്‍ ഷാഫിയുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ ചികിത്സിക്കുന്നത്. കല്യാണ രാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ നിരവധി ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഷാഫി.

Read more topics: # ഷാഫി
shafi in critical condition

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES