Latest News

അഭിനയ കുടുംബത്തിലെ ഇളമുറക്കാരന് പിറന്നാള്‍; അഭിമന്യുവിന് ആശംസകളുമായി പിതാവ് ഷമ്മിയും 'മാര്‍ക്കോ' ടീമും 

Malayalilife
 അഭിനയ കുടുംബത്തിലെ ഇളമുറക്കാരന് പിറന്നാള്‍; അഭിമന്യുവിന് ആശംസകളുമായി പിതാവ് ഷമ്മിയും 'മാര്‍ക്കോ' ടീമും 

നീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരം അഭിമന്യു തിലകന് പിറന്നാള്‍ ആശംസകളറിയിച്ച് ഉണ്ണി മുകുന്ദന്‍. മാര്‍ക്കോയിലെ റസല്‍ എന്ന കഥാപാത്രത്തെ മനോഹരമായി പ്രേക്ഷകരുടെ മുന്നിലെത്തിച്ച താരമാണ് അഭിമന്യു തിലകന്‍. ഇപ്പോളിതാഅഭിമന്യുവിന് 'മാര്‍ക്കോ' ടീമും പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുകയാണ്.

മകനും നടനുമായ അഭിമന്യു തിലകന് പിറന്നാള്‍ ആശംസയുമായി ഷമ്മി തിലകനും രംഗത്തെത്തിയ'My dear Son...I hope this year brings you everything your heart desires and deserves' എന്നാണ് അഭിമന്യുവിന്റെ ചിത്രം പങ്കുവച്ച് ഷമ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നിരവധി ആളുകളാണ് ഷമ്മിയുടെ പോസ്റ്റിനു താഴെ അഭിമന്യുവിന് പിറന്നാള്‍ ആശംസകളുമായി എത്തുന്നത്.

abhimanyu birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES