അപ്രതീക്ഷിതമായി ജീവിത പങ്കാളിയെ നഷ്ടപ്പെടുന്നവര്‍ക്ക് അതൊരിക്കലും താങ്ങാനാകാത്ത വേദനയായിരിക്കും. അതായിരുന്നു കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തോളമായി നടനും നര്‍ത്തകനുമായ അര്ജ്ജുന് സോമശേഖരന്റെ ചേട്ടനും അനുഭവിച്ചിരുന്നത്. ഭാര്യയെ കോവിഡ് കവര്‍ന്നെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ഒറ്റപ്പെടല്‍ ഏറ്റവും അധികം വേദനയായത് അദ്ദേഹത്തിനു ചുറ്റും ഉള്ളവര്‍ക്കായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു പുനര്‍വിവാഹത്തെ കുറിച്ച് വീട്ടുകാരും ചിന്തിക്കുന്നത്. ആ ചിന്തയാണ് നെടുമങ്ങാടുകാരിയും താരാ കല്യാണിന്റെ ശിഷ്യയുമായ വിദ്യാ അനാമികയിലേക്ക് എത്തിനിന്നത്.
കഴിഞ്ഞ ദിവസം താരാ കല്യാണ്‍ തന്റെ സോഷ്യല്‍ മീഡിയാ പേജില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. തന്റെ പ്രിയപ്പെട്ട ശിഷ്യ തനിക്കൊരു സമ്മാനം നല്കുന്ന വീഡിയോ ആയിരുന്നു അത്. ഒരു വാച്ച് സമ്മാനിച്ച ശിഷ്യയുടെ മുഖം ആരാധകരും വ്യക്തമായി കണ്ടിരുന്നു. പിന്നാലെ വന്ന താരകുടുംബത്തിന്റെ ന്യൂ ഇയര്‍ ആഘോ വീഡിയോയിലും കക്ഷിയെത്തിയതോടെയാണ് വിവാഹ വാര്‍ത്ത പുറംലോകം അറിഞ്ഞത്. നേരത്തെ സൗഭാഗ്യ ചേട്ടന്റെ വിവാഹക്കാര്യം പറഞ്ഞിരുന്നെങ്കിലും ഈ ചടങ്ങ് നടന്നകാര്യം ആരാധകരാരും അറിഞ്ഞിരുന്നില്ല. ഇപ്പോഴിതാ, വിവാഹ വാര്‍ത്ത പുറത്തു വന്നതോടെ ആരാധകരും സന്തോഷത്തിലായി.
നെടുമങ്ങാടുകാരിയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമാണ് വിദ്യ അനാമിക. വിവാഹ മോചനം നേടിയ ശേഷം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു മകളുമായി വിദ്യ താമസിച്ചിരുന്നത്. തികച്ചും സാധാരണക്കാരിയായ വിദ്യ വിവാഹമോചന ശേഷമാണ് തന്റെ ജീവിതം തന്നെ ആസ്വദിച്ചു തുടങ്ങിയത്. സോഷ്യല്‍ ലൈഫ് ഏറെ ആസ്വദിക്കുന്ന വിദ്യയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുമുണ്ട്. അങ്ങനെയിരിക്കെയാണ് താരാ കല്യാണിനരികിലേക്ക് നൃത്തം പഠിക്കാന്‍ എത്തിയതും അതു പിന്നീട് വിവാഹാലോചനയിലേക്ക് നീണ്ടതും. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്കു മുന്നേയായിരുന്നു വിവാഹം. സൗഭാഗ്യയുടേയും അര്‍ജ്ജുന്റെയും മകള്‍ സുധാപ്പൂവിന്റെ മൂന്നാം പിറന്നാളിനു തൊട്ടുമുന്നേയായിരുന്നു വിവാഹം. ഏക മകള്‍ക്കൊപ്പമുള്ള സിംഗിള്‍ പാരന്റെ ജീവിതം നയിച്ചിരുന്ന വിദ്യ ഇപ്പോള്‍ മൂന്നു മക്കള്ക്കുംഭര്ത്താവ് അരുണ്‍ ശേഖറിനും ഒപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ്. ഏട്ടത്തിയമ്മയെ ഹൃദയത്തിലേക്കാണ് താരകുടുംബവും സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു വിദ്യയുടെ പിറന്നാള്‍. നിറയെ ആശംസകള്‍ നേര്‍ന്ന് ആഘോഷമാക്കുകയായിരുന്നു കുടുംബം. ജീവിതത്തില്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത നാളുകളായിരുന്നു അര്‍ജ്ജുനും ചേട്ടനും കോവിഡ് കാലം സമ്മാനിച്ചത്. സൗഭാഗ്യ ഗര്‍ഭിണിയായ കാലത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും വരവേല്ക്കേണ്ട ദിവസങ്ങളിലാണ് അര്‍ജ്ജുന്റെ അച്ഛന് സോമശേഖരനും ചേട്ടന്റെ ഭാര്യ സീനയും കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. പിന്നാലെ അമ്മയും മരണത്തിനു കീഴടങ്ങിയിരുന്നു. സീനയുടെ മരണശേഷം മകള്‍ അനുക്കുട്ടിയ്ക്കും മകനും ഒപ്പം അര്‍ജ്ജുന്റെയും കുടുംബത്തിന്റെയും എല്ലാ സന്തോഷങ്ങള്‍ക്കും ഒപ്പം നിന്നായിരുന്നു ചേട്ടന്റെയും ജീവിതം.
അര്ജ്ജുനേക്കാള് 15 വയസ്സ് മൂത്തയാളാണ് ചേട്ടന്. കോവിഡിന് മുമ്പു വരെ ചേട്ടനും ചേട്ടത്തിയും മക്കളും അച്ഛനമ്മമാരും അടങ്ങുന്ന കുടുംബമായിരുന്നു അര്ജുനിന്റേത്. സ്നേഹം നിറഞ്ഞ കുടുംബാന്തരീക്ഷം. അമ്മയുടെ സ്ഥാനമാണ് ചേട്ടത്തിയമ്മ സീനയ്ക്ക് അര്ജ്ജുന് നല്‍കിയിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായാണ് ലക്ഷണങ്ങളൊന്നുമില്ലാതെ ചേട്ടത്തിയമ്മയ്ക്ക് ആദ്യം ചെറിയ ഒരു പനി വന്നതും. കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. മണവും രുചിയുമൊക്കെ ഉണ്ടായിരുന്നു. തുടര്‍ന്ന് കോവിഡ് പരിശോധിച്ചു. അമ്മയും ചേച്ചിയും കോവിഡ് പോസിറ്റീവ്. പിന്നീട് ചേട്ടന്റെ മകനും കോവിഡ് പോസിറ്റീവ് ആയി. രണ്ടാം ദിവസം ആശുപത്രിയില്‍ അഡ്മിറ്റ് ആവുകയും നാലാം ദിവസം ചേച്ചി മരിക്കുകയും ചെയതു.
അതിനു പിന്നാലെ അച്ഛനും കോവിഡ് ബാധിച്ചു മരിച്ചു. കുടുംബത്തില്‍ അപ്രതീക്ഷിതമായുണ്ടായ രണ്ടു മരണങ്ങളില്‍ തകര്‍ന്നിരിക്കുമ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു സൗഭാഗ്യ. പിന്നാലെ ഏതാനും ആഴ്ചകള്‍ക്കിപ്പുറം സൗഭാഗ്യ പ്രസവിക്കുകയും ചെയ്തു. സുധാപ്പൂവിന്റെ വരവ് അര്‍ജ്ജുന്റെ കുടുംബത്തെ സംബന്ധിച്ച് വലിയ ആശ്വാസമായിരുന്നു. മാസങ്ങള്‍ക്കിപ്പുറം അര്‍ജ്ജുന്റെ അമ്മയും മരണത്തിനു കീഴടങ്ങി. തുടര്‍ന്ന് അര്‍ജ്ജുന്റെ ചേട്ടനും രണ്ടു മക്കളും വീട്ടില്‍ തനിച്ചായിരുന്നു. തുടര്‍ന്നാണ് ഒരു പുനര്‍ വിവാഹത്തെ കുറിച്ച് വീട്ടുകാര്‍ തന്നെ ആലോചിച്ചു തുടങ്ങിയത്. അങ്ങനെയാണ് ഒരു കുട്ടിയുടെ അമ്മ കൂടിയായ വിദ്യയെ കണ്ടെത്തിയതും ആഴ്ചകള്‍ക്ക് മുമ്പ് ഇവരുടെ പുനര്‍ വിവാഹം നടത്തുകയും ചെയ്തത്. വലിയ ആഘോഷങ്ങളൊന്നുമില്ലാതെയായിരുന്നു വിവാഹം.
സൗഭാഗ്യയുടേയും അര്‍ജ്ജുന്റെയും മകള്‍ സുധാപ്പൂവിന്റെ മൂന്നാം പിറന്നാളിനു തൊട്ടുമുന്നേയായിരുന്നു വിവാഹം. ഏക മകള്‍ക്കൊപ്പം സിംഗിള്‍ പാരന്റ് ജീവിതം നയിച്ചിരുന്ന വിദ്യ ഇപ്പോള്‍ മൂന്നു മക്കള്‍ക്കും ഭര്‍ത്താവ് അരുണ്‍ ശേഖറിനും ഒപ്പമുള്ള ജീവിതം ആസ്വദിക്കുകയാണ്. കോവിഡ് മൂലം ഭാര്യ മരിച്ചതോടെ തനിച്ചുള്ള ജീവിതമായിരുന്നു അര്‍ജ്ജുന്റേത്. തുടര്‍ന്ന് ഒരു പുനര്‍വിവാഹത്തെ കുറിച്ചുള്ള ചിന്തയാണ് നെടുമങ്ങാടുകാരിയും താരാ കല്യാണിന്റെ ശിഷ്യയുമായ വിദ്യാ അനാമികയിലേക്ക് എത്തിനിന്നത്.