നിര്‍മാതാവ് ജോര്‍ജിന്റെ മകളുടെ വിവാഹത്തിന് നടന്‍ അസീസ് നെടുമങ്ങാട് ബെന്‍സ് കാറിലെത്തിയ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ വൈറല്‍ ആയിരുന്നു. എന്നാല്‍ ഈ വീഡിയോയ്ക്ക് താഴെ താരത്തെ വിമര്‍ശിച്ച് കൊണ്ടുള്ള ധാരാളം കമന്റ് വന്നു. വിമര്‍ശനം കനത്തതോടെ ഒടുവില്‍ മറുപടിയുമായി രംഗത്ത്് എത്തിയിരിക്കുകയാണ് നടന്‍.
കാറില്‍ വന്നത് ഇഷ്ടപ്പെടാത്ത സഹോദരങ്ങളേ... അത് എന്റെ കാര്‍ അല്ല. ഒരു സുഹൃത്തിന്റെ കാറാണ്. ഇനി അതിന്റെ പേരില്‍ ആരും എന്നെ ക്രൂശിക്കരുത്... എന്നാണ് അസീസ് കുറിച്ചത്. എന്നാല്‍ നടന്റെ കമന്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധിപേര്‍ താരത്തെ പിന്തുണച്ചും സ്‌നേഹം പ്രകടപ്പിച്ചും എത്തി. സ്വയം വിലകുറച്ച് കാണേണ്ടതില്ല. അസീസ് നിങ്ങള്‍ നല്ല തിരക്കുള്ള റേഞ്ചുള്ള നടനല്ലേ? നിങ്ങള്‍ക്കും ബെന്‍സാകാം,
ആരെ ബോധിപ്പിക്കാനാണ് അസീസേ പറയുന്നത്?. ആളുകളുടെ നാവ് ഒരിക്കലും അടങ്ങി ഇരിക്കില്ല. താന്‍ തന്നെ തന്നെ ഇപ്പോഴും കുറച്ച് കാണല്ലേ. പഴയ കാലം അല്ല. താനൊക്കെ ഇപ്പോള്‍ വേറെ റേഞ്ചാണ്. ഞങ്ങള്‍ക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള നടനുമാണ് നിങ്ങള്‍, അസിസ് നെടുമങ്ങാട്... ശെടാ... നിങ്ങളുടെ ആണേല്‍ ഇപ്പോള്‍ എന്താ... നിങ്ങള്‍ നല്ല കഴിവുള്ള തിരക്കുള്ള കലാകാരനാണ് ഒരു ബെന്‍സൊക്കെ നിങ്ങള്‍ക്കുമാകാം.തുടങ്ങിയ കമന്റുകളാണ് നടന് പിന്തുണയുമായി എത്തിയവര്‍ നല്കുന്നത്.
മിനിസ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന സാന്നിധ്യമാണ് അസീസ് നെടുമങ്ങാട്. അടുത്തിടെയായി സിനിമകളില്‍ സജീവമാണ് താരം. കണ്ണൂര്‍ സ്‌ക്വാഡിനുശേഷം അസീസിന്റെ ആരാധകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.