തമിഴ് മക്കളുടെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിക്ക് തമിഴ്‌നാട്ടില്‍ മാത്രമല്ല ആരാധകര്‍ കേരളത്തിലുമുണ്ട്. 96 ഇറങ്ങിയതിനുശേഷം കേരളക്കരയാകെ വിജയ് സേതുപതി ഇഷ്ടം കൂടി വരികയാണ് ചെയ്തത്. തെന്നിന്ത്യന്‍ ആരാധകര്‍ക്ക് ഇപ്പോള്‍ വിജയ് സേതുപതി ഹരമാണ്. മുപ്പതാം വയസ്സില്‍ സിനിമാലോകത്തേക്ക് കടന്ന് വന്ന വ്യക്തിയാണ് അദ്ദേഹം.
തന്റെ സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. 2012 ല്‍ ഇറങ്ങിയ പിസ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം 1000 രൂപയാണെന്നും താന്‍ ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കാണുകയും ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ കൂടി തനിക്ക് തരികയായിരുന്നെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
തന്റെ ജീവിതത്തില്‍ വളരെ പ്രധാന്യമുള്ള ഒരു സിനിമയായിരുന്നു പിസ എന്നും അദ്ദേഹം പറഞ്ഞു. നല്ല നടനെന്നാല്‍ ഒറ്റ ടേക്കില്‍ ശരിയാക്കുന്നയാളെന്ന ബുദ്ധിശൂന്യമായ ചിന്ത ഇപ്പോള്‍ മാറിയെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.