വ്യാജ ട്വിറ്റെര്‍ അക്കൗണ്ട് വഴി തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി നടത്തിയ ആള്‍ മാപ്പ് ചോദിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു പ്രായപൂര്‍ത്തിയാകാത്ത വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്നുള്ള ഭീഷണി ട്വീറ്റ് വന്നത്. തുടര്‍ന്ന് വിജയ് കൊടുത്ത പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സന്ദേശം വന്നത് ശ്രീലങ്കയില്‍ നിന്നാണെന്നും, ശ്രീലങ്കന്‍ സ്വദേശിയാണ് ഭീഷണിക്ക് പിന്നില്‍ എന്നും കണ്ടെത്തിരുന്നു.
റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി. ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണി. ഇതിനെതിരെ സെലിബ്രിറ്റികള്‍ അടക്കം രംഗത്തെത്തിയിരുന്നു. ബലാത്സംഗ ഭീഷണി മുഴക്കിയ ആളെ പൊലീസ് പിടികൂടണമെന്നും അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും നിരവധിപേര്‍ ആവശ്യപ്പെട്ടിരുന്നു.
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപ്പിക്കില്‍ വിജയ് സേതുപതി അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ അടുത്തിടെ അരങ്ങേറിയിരുന്നു. ഇതും അതിന്റെ ഭാഗമായിരിക്കാം എന്നാണ് അനുമാനം. ഐ ബി സി തമിഴ് ചാനലിലേക്ക് അയച്ച വോയിസ് മെയിലിലൂടെയാണ് ഭീഷണിപ്പെടുത്തിയാള്‍ മാപ്പ് ചോദിച്ചത്.
ബയോപിക് ചെയ്യുന്നത് കരിയറിന് ഹാനികരമാകുമെന്നും അതിനാല്‍ പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞുള്ള ക്രിക്കറ്റ് താരം മുരളീധരന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താന്‍ സിനിമയില്‍ നിന്ന് പിന്മാറുന്ന കാര്യം വിജയ് സേതുപതി അറിയിച്ചിരുന്നു. അതിന്നൊപ്പം എന്നും താരം കുറിച്ചു. നിര്‍മ്മാതാക്കള്‍ ഈ സിനിമയുമായി മുന്നോട്ട് പോകുമെന്നും തന്റെ ബയോപിക് ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കുമായി ഉടന്‍ ലഭ്യമാകുമെന്നും മുത്തയ്യ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തിരുന്നനു.