Latest News

അജിത്തിന്റെ വിടാമുയര്‍ച്ചി കുരുക്കില്‍; ആക്ഷന്‍ രംഗങ്ങള്‍ വരെ കോപ്പിയടിയെന്ന് ആരോപണം; നിര്‍മാതാക്കള്‍ക്ക് 150 കോടിയുടെ നോട്ടീസ് അയച്ച് ഹോളിവുഡ് കമ്പനി

Malayalilife
 അജിത്തിന്റെ വിടാമുയര്‍ച്ചി കുരുക്കില്‍; ആക്ഷന്‍ രംഗങ്ങള്‍ വരെ കോപ്പിയടിയെന്ന് ആരോപണം; നിര്‍മാതാക്കള്‍ക്ക് 150 കോടിയുടെ നോട്ടീസ് അയച്ച് ഹോളിവുഡ് കമ്പനി

ജിത്ത് ചിത്രം 'വിടാമുയര്‍ച്ചി' സിനിമയ്ക്കെതിരെ കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിര്‍മ്മാതാക്കള്‍. പാരാമൗണ്ട് പിക്ചേഴ്സ് ആണ് പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടിസ് വിടാമുയര്‍ച്ചിയുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന് അയച്ചിരിക്കുന്നത്. എന്നാല്‍ ലൈകയോ വിടാമുയര്‍ച്ചി ടീമോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

1997ല്‍ പുറത്തിറങ്ങിയ 'ബ്രേക്ഡൗണ്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണ് വിടാമുയര്‍ച്ചിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിലും കഥയുമായുള്ള സാദൃശ്യം പ്രകടമാണ്. ഒരു ദൂര യാത്ര പോകുന്നതിനിടെ ദമ്പതികളുടെ കാര്‍ കേടാകുന്നു. തുടര്‍ന്ന് ഒരു ട്രക്ക് ഡ്രൈവര്‍ അവരെ സഹായിക്കാനെത്തുന്നു.

അടുത്തൊരു ഫോണ്‍ ബൂത്തുണ്ടെന്നും അവിടെ എത്തിയാല്‍ സഹായം ലഭിക്കും എന്ന ട്രക്ക് ഡ്രൈവറുടെ നിര്‍ദേശത്തെ തുടര്‍ന്ന് യുവതി ട്രക്കില്‍ കയറി ഡ്രൈവര്‍ക്കൊപ്പം യാത്രയാകുന്നു. പിന്നീട് ആ ദമ്പതികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് സിനിമ പറയുന്നത്.

വിടാമുയര്‍ച്ചിയുടെ കഥയും ഇതിന് സമാനമാണ്. അസര്‍ബൈയ്ജാനിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യയെ കാണാതാകുകയും തുടര്‍ന്ന് ഭര്‍ത്താവ് അന്വേഷിച്ചിറങ്ങുന്നതുമാണ് കഥ. അജിത്തും തൃഷയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അര്‍ജുനും റെജീന കസാന്ദ്രയും നെഗറ്റീവ് റോളില്‍ എത്തും.

മഗിഴ് തിരുമേനിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പൊങ്കല്‍ റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് പദ്ധതി. അതേസമയം, ഇന്ത്യന്‍ 2വിന്റെ കനത്ത പരാജയത്തെ തുടര്‍ന്ന് സിനിമയുടെ റിലീസ് നീട്ടി വച്ചിരിക്കുകയായിരുന്നു. ലൈക നിര്‍മ്മിച്ച രജനികാന്ത് ചിത്രം വേട്ടയ്യനും തിയേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നില്ല.

vidaamuyarchi faces plagiarism

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES