മഗിഴ് തിരുമേനി സംവിധാനം ചെയ്ത് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത്ത് നായകനായി എത്തിയ ചിത്രമാണ് 'വിടാമുയര്‍ച്ചി'. ചിത്രത്തിന്റെ പുതിയൊരു ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ആഗോളതലത്തില്‍ 136 കോടി നേടിയ ചിത്രം റിലീസ് ചെയ്ത് വെറും 26 ദിവസങ്ങള്‍ക്ക് ശേഷം നാളെ ഒടിടിയില്‍ എത്തും.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യും. ഏകദേശം 300 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ എത്തിയ സിനിമ ആണെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ ആയില്ലെന്നാണ് റിപ്പോര്‍ട്ട്.
വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ആറ് മാസത്തിന് ശേഷം വിഘ്‌നേശ് ശിവനെ സിനിമയില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീടാണ് മഗിഴ് തിരുമേനി ചിത്രത്തിലേക്ക് വന്നത്. അസര്‍ബൈജാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗിനിടെ അജിത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.