ആദ്യ ഷോ രാവിലെ 7 മണി മുതല്‍; കേരളത്തിലെ 300 ലധികം സ്‌ക്രീനുകളില്‍ അജിത് ചിത്രം 'വിടാമുയര്‍ച്ചി' നാളെ മുതല്‍

Malayalilife
ആദ്യ ഷോ രാവിലെ 7 മണി മുതല്‍;  കേരളത്തിലെ 300 ലധികം സ്‌ക്രീനുകളില്‍ അജിത് ചിത്രം 'വിടാമുയര്‍ച്ചി' നാളെ മുതല്‍

മിഴകത്തിന്റെ സൂപ്പര്‍താരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയര്‍ച്ചി' നാളെ മുതല്‍  കേരളത്തിലെ 300 ലധികം സ്‌ക്രീനുകളില്‍ പ്രദര്‍ശനം ആരംഭിക്കും. രാവിലെ 7 മണിക്കാണ് ചിത്രത്തിന്റെ കേരളത്തിലെ ആദ്യത്തെ ഷോകള്‍ ആരംഭിക്കുക . ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വമ്പന്‍ റിലീസായി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നാളെ ആഗോള റിലീസായി എത്തുന്ന ചിത്രം അജിത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ഒരുക്കിയിരിക്കുന്നത്.

ആഴ്ചകള്‍ക്ക് മുന്‍പ് പുറത്ത് വന്ന ചിത്രത്തിന്റെ ട്രൈലെര്‍ സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. വമ്പന്‍ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ്ങിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തൃഷ നായികാ വേഷം ചെയ്യുന്ന ചിത്രം, വമ്പന്‍ ആക്ഷന്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നതെന്ന് ട്രൈലെര്‍ സൂചിപ്പിക്കുന്നു. അജിത്തിന്റെ ഗംഭീര ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് ട്രൈലെര്‍ മനസ്സിലാക്കി തരുന്നത്. ആക്ഷന്‍, ത്രില്‍, സസ്‌പെന്‍സ് എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജിത്, തൃഷ എന്നിവര്‍ കൂടാതെ അര്‍ജുന്‍, റെജീന കസാന്‍ഡ്ര, ആരവ്, നിഖില്‍, ദസാരഥി, ഗണേഷ്, വിഷ്ണു ഇടവന്‍, അറിവ്, അമോഗ് ബാലാജി, മോഹന്‍ രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. അനിരുദ്ധ് രവിചന്ദര്‍ ഈണം നല്‍കിയ ചിത്രത്തിലെ ഗാനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഛായാഗ്രഹണം- ഓം പ്രകാശ്, സംഗീതം- അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ്- എന്‍ ബി ശ്രീകാന്ത്,  കലാസംവിധാനം - മിലന്‍, സംഘട്ടന സംവിധാനം- സുപ്രീം സുന്ദര്‍, വസ്ത്രാലങ്കാരം - അനു വര്‍ദ്ധന്‍, നൃത്ത സംവിധാനം- കല്യാണ്‍, ഓഡിയോഗ്രഫി- ടി ഉദയകുമാര്‍, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- സുബ്രമണ്യന്‍ നാരായണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജെ ഗിരിനാഥന്‍, കെ ജയശീലന്‍, വിഎഫ്എക്‌സ്- ഹരിഹരസുധന്‍, സ്റ്റില്‍സ്- ആനന്ദ് കുമാര്‍, ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഡ്രീം ബിഗ് ഫിലിംസ്, പിആര്‍ഒ ശബരി.

vidamuyarchi release kerala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES