Latest News

നിര്‍മാതാക്കള്‍ അനുവാദം ചോദിച്ചശേഷമാണ് വീഡിയോ പുറത്തുവിട്ടത്;  പ്രമോഷന് വേണ്ടി ആ സീന്‍ പുറത്തുവിടാമോയെന്ന് ചോദിച്ചു; വിഡിയോ ചിത്രത്തിന്റെ ഭാഗമെന്നതില്‍ കവിഞ്ഞ് മറ്റൊന്നുമില്ല;ബാത്ത്‌റൂം വീഡിയോയുടെ രഹസ്യം വെളിപ്പെടുത്തി നടി ഉര്‍വശി റൗട്ടേല

Malayalilife
 നിര്‍മാതാക്കള്‍ അനുവാദം ചോദിച്ചശേഷമാണ് വീഡിയോ പുറത്തുവിട്ടത്;  പ്രമോഷന് വേണ്ടി ആ സീന്‍ പുറത്തുവിടാമോയെന്ന് ചോദിച്ചു; വിഡിയോ ചിത്രത്തിന്റെ ഭാഗമെന്നതില്‍ കവിഞ്ഞ് മറ്റൊന്നുമില്ല;ബാത്ത്‌റൂം വീഡിയോയുടെ രഹസ്യം വെളിപ്പെടുത്തി നടി ഉര്‍വശി റൗട്ടേല

ഴിഞ്ഞ ജൂലൈ മാസത്തിലാണ് ഉര്‍വശി റൗട്ടേലയുടെ ഒരു ബാത്ത്റൂം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രഹസ്യമായി ചിത്രീകരിച്ചതെന്ന് തോന്നുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഈ വീഡിയോ പ്രമോഷന് വേണ്ടി നടി തന്നെ ഇറക്കിയതാണ് എന്നുവരെ പ്രചാരണം വന്നു. 

ഈ വീഡിയോ വൈറലായതിന് പിന്നാലെ നടിയും മാനേജറും തമ്മില്‍ സംസാരിക്കുന്ന ഓഡിയോയും വൈറലായിരുന്നു.  ഉര്‍വ്വശി തന്റെ മാനേജരോട് ചോദിക്കുന്നത് ''നിങ്ങള്‍ വീഡിയോ കണ്ടോ? എന്നാണ്. ഈ കാര്യങ്ങള്‍ എങ്ങനെ പുറത്തായി എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് വീഡിയോ നീക്കം ചെയ്യാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്ന് അവളുടെ മാനേജര്‍ ഉറപ്പുനല്‍കി.  'ഇതൊരു സങ്കടകരമായ സാഹചര്യമാണ്' എന്ന് പറയുന്ന മാനേജര്‍ അവര്‍ നേരിട്ട് സംസാരിക്കണമെന്നും കോളില്‍ സംസാരിക്കുന്നത് ഒഴിവാക്കണമെന്നും പറഞ്ഞു.

പിന്നാലെ ''ക്ലിപ്പ് പുറത്തായ ദിവസം, ഞാന്‍ അസ്വസ്ഥനായിരുന്നു. തീര്‍ച്ചയായും ഇത് എന്റെ സ്വകാര്യ ജീവിതമല്ല ഇത് എന്റെ സ്വകാര്യ കല്ലിപ്പല്ല ഇത് ഒരു സിനിമയുടെ ഭാഗമാണ് ' അവര്‍ ഇന്‍സ്റ്റന്റ് ബോളിവുഡിനോട് പറഞ്ഞിരുന്നു.

അന്ന് തന്നെ ചിത്രത്തിന്റെ പ്രമോഷന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയുണ്ടായിരുന്നു. അത് സ്ഥിരീകരിക്കുകയാണ് മാസങ്ങള്‍ക്ക് ശേഷം നടി. തമിഴ് സംവിധായകന്‍ സൂസി ഗണേശന്‍ സംവിധാനം ചെയ്യുന്ന ഘുസ്‌പൈഥിയേ എന്ന ചിത്രത്തിന് വേണ്ടിയുള്ള പ്രമോഷനായിരുന്നു അത് എന്നാണ് നടി പറയുന്നത്. 

'അന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. അവര്‍ ചിത്രത്തിന്റെ റിലീസിന് മുന്‍പ് ചിത്രം ശ്രദ്ധിക്കപ്പെടണമെങ്കില്‍ ഇത്തരത്തില്‍ ഒരു പ്രമോഷന്‍ ആവശ്യമാണ് എന്ന് എന്നെ വന്ന് കണ്ട് പറഞ്ഞു. ചിത്രത്തിന്റെ ബിസിനസ് നടക്കേണ്ടത് അത്യവശ്യമായിരുന്നു. അല്ലെങ്കില്‍ അവര്‍ റോഡിലിറങ്ങേണ്ടി വരുമായിരുന്നു.

പുറത്തുവന്ന ബാത്ത് റൂം രംഗം ചിത്രത്തില്‍ ഉള്ളതാണ്, അതുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ കഥയും. അങ്ങനെയാണ് അത് പുറത്തുവന്നത്. എന്നാല്‍ അത് ചിത്രത്തിന് ഗുണം ചെയ്തുവെന്ന് തോന്നുന്നില്ല. പക്ഷെ ആ ചിത്രം മികച്ചതാണെന്ന് ഞാന്‍ ഇന്നും കരുതുന്നു' ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു. 

അടുത്തിടെ ഉര്‍വശി വേറെ വിവാദത്തിലും പെട്ടിരുന്നു.ഒരു  അഭിമുഖത്തിനിടയിലെ പരാമര്‍ശം വ്യാപകമായി വിമര്‍ശിക്കപ്പെട്ടതിന് പിന്നാലെ ക്ഷമാപണവുമായി ഉര്‍വശി എത്തി. വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവില്‍ നിന്ന് കുത്തേറ്റ് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബോളിവുഡ് താരം സെയ്ഫ് അലി ഖാനെക്കുറിച്ചുള്ള ചോദ്യത്തിന് ഉര്‍വശി റൗട്ടേല നല്‍കിയ മറുപടിയാണ് വിമര്‍ശിക്കപ്പെട്ടത്. 

സെയ്ഫിന്റെ അനുഭവം ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ തന്റെ പുതിയ ചിത്രം ഡാകു മഹാരാജിന്റെ വിജയത്തെക്കുറിച്ചും അതിന് ലഭിച്ച സമ്മാനങ്ങളെക്കുറിച്ചുമൊക്കെ ഉര്‍വശി വാചാലയായി. അഭിമുഖത്തിന്റെ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതിന് പിന്നാലെയാണ് ഉര്‍വശി റൗട്ടേല ക്ഷമാപണവുമായി എത്തിയത്.

urvashi Rautela her bathroom Video

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES