ഞാന്‍ എല്ലാവര്‍ക്കും പറ്റിയ ആളല്ല; ഒരാളുടേയും ഡ്യൂപ്ലിക്കേറ്റാകാന്‍ ആഗ്രഹിക്കുന്നില്ല; ഇത് എന്റെ ലുക്ക്, എന്റെ സ്‌റ്റൈല്‍; ഐശ്വര്യ റായ്യുമായി താരതമ്യം ചെയ്യുന്നതിനെതിരെ ഉര്‍വശി റൗട്ടേല 

Malayalilife
 ഞാന്‍ എല്ലാവര്‍ക്കും പറ്റിയ ആളല്ല; ഒരാളുടേയും ഡ്യൂപ്ലിക്കേറ്റാകാന്‍ ആഗ്രഹിക്കുന്നില്ല; ഇത് എന്റെ ലുക്ക്, എന്റെ സ്‌റ്റൈല്‍; ഐശ്വര്യ റായ്യുമായി താരതമ്യം ചെയ്യുന്നതിനെതിരെ ഉര്‍വശി റൗട്ടേല 

ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രോത്സവത്തില്‍ വളരെ വ്യത്യസ്തമായി എത്തുകയും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഉര്‍വശി റൗട്ടേല. 2018-ലെ കാന്‍ മേളയില്‍ ഐശ്വര്യ റായ് ധരിച്ച മൈക്കിള്‍ കിന്‍കോ ഗൗണിന് സമാനമായ ഗൗണ്‍ ധരിച്ചും ഉര്‍വശി ഇത്തവണ എത്തിയത്. ഇതോടെ പലരും തന്നെ ഐശ്വര്യയേയും ഉര്‍വശി റൗട്ടേലയേയും താരതമ്യം ചെയ്യാനും തുടങ്ങി. ഇപ്പോഴിതാ, ഇത്തരം താരതമ്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഉര്‍വശി റൗട്ടേല. 

താരത്തിന്റെ വാക്കുകള്‍.. 'കരിഷ്മയില്ലാത്ത ഐശ്വര്യ റായ് ആകാന്‍ ശ്രമിക്കുകയാണോ ഞാന്‍? ഡാര്‍ലിങ്, ഐശ്വര്യ ഒരു ബിംബമാണ്. എന്നാല്‍ ഞാന്‍ ഒരാളുടേയും ഡ്യൂപ്ലിക്കേറ്റാകാനല്ല ഇവിടെയുള്ളത്. ഞാനാണ് ബ്ലൂ പ്രിന്റ്. അവിടെ ഇഴുകിച്ചേരാനായി കാന്‍സ് എന്നെ ക്ഷണിച്ചതല്ല, വേറിട്ടുനില്‍ക്കാനായി ഞാന്‍ വന്നതാണ്. എന്റെ ലുക്ക്, എന്റെ സ്‌റ്റൈല്‍, എന്റെ ആത്മവിശ്വാസം ഇതെല്ലാം നിങ്ങളെ അസ്വസ്ഥരാക്കുന്നു വെങ്കില്‍, ഒന്നോ രണ്ടോ ദീര്‍ഘനിശ്വാസമെടുക്കൂ. ഞാന്‍ എല്ലാവര്‍ക്കും പറ്റിയ ആളല്ല.' ഉര്‍വശി റൗട്ടേല വ്യക്തമാക്കി.

Urvashi Rautela Reacts

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES