ചിത്രീകരണത്തിനു മുന്നേ റെക്കോര്‍ഡ് തുകയ്ക്ക് മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് സ്വന്തമാക്കി ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനി; ഫനീഫ് അദേനി ഉണ്ണി മുകുന്ദന്‍ ടീം ഒന്നിക്കുന്ന ചിത്രം വിറ്റത് അഞ്ച് കോടി രൂപയിലധികം രൂപയ്ക്ക്

Malayalilife
ചിത്രീകരണത്തിനു മുന്നേ റെക്കോര്‍ഡ് തുകയ്ക്ക് മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് സ്വന്തമാക്കി ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനി; ഫനീഫ് അദേനി ഉണ്ണി മുകുന്ദന്‍ ടീം ഒന്നിക്കുന്ന ചിത്രം വിറ്റത് അഞ്ച് കോടി രൂപയിലധികം രൂപയ്ക്ക്

ചിത്രീകരണത്തിനു മുന്നേ റെക്കോര്‍ഡ് തുകയ്ക്ക് മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് സ്വന്തമാക്കി ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനി.സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോള്‍ത്തന്നെ ഒരു സിനിമയുടെ അന്യഭാഷാ പതിപ്പ് വില്‍പ്പന നടത്തിയിരിക്കുകയാണ് ഇതോടെ. സാധാരണ പ്രദര്‍ശനത്തിനോടടുത്ത ദിവസങ്ങളിലോ, റിലീസ് കഴിഞ്ഞോ ആണ് ഇത്തരം കച്ചവടങ്ങള്‍ നടക്കുക. അതിന്‍ നിന്നെല്ലാം വ്യത്യസ്ഥമായിട്ടാണ് ഇപ്പോള്‍ ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തിന് സംഭവിച്ചിരിക്കുന്നത്.

അഞ്ചു കോടി രൂപ ഔട്ട് റൈറ്റ് ആയും അമ്പതു ശതമാനം തീയേറ്റര്‍ ഷെയര്‍ നല്‍കിയുമാണ് ബോളിവുഡ്ഡിലെ ഒരു പ്രമുഖ നിര്‍മ്മാണക്കമ്പനി ഹിന്ദി പതിപ്പ് വാങ്ങിയിരിക്കുന്നത്. പൂര്‍ണ്ണമായും ആക്ഷന്‍ - വയലന്‍സ് ചിത്രമായ മാര്‍ക്കോയെ ഒരു ബോളിവുഡ് സിനിമയെ വെല്ലും വിധത്തിലാണ് ഹനീഫ് അദേനി അവതരിപ്പിക്കുന്നത്. ഏതു ഭാഷക്കും, ഒരു പോലെ ആസ്വദിക്കാവുന്ന രീതിയില്‍ ഒരു യുണിവേഴ്‌സല്‍ ചിത്രമായിട്ടാണവതരണം.

കെ.ജി.എഫ്.സലാര്‍ ,തുടങ്ങിയ വന്‍ ചിത്രങ്ങള്‍ക്കു സംഗീതം ഒരുക്കിയ രവി ബസ് റൂര്‍ ഈ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത് ഈ ചിത്രത്തിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു. ബോളിവുഡ്ഡിലേയും, കോളിവുഡ്ഡിലേയും മികച്ച സംഘട്ടന സംവിധായകരായ കാലെ കിംഗ്‌സണ്‍, സ്റ്റണ്ട് സെല്‍വ, ഫെലിക്‌സ് എന്നിവരാണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ ഒരുക്കുന്നത്.

ക്യുബ്‌സ് ഇന്റര്‍നാഷണല്‍, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ഷെറീഫ് മുഹമ്മദ്, അബ്ദുള്‍ ഗദ്ദാഫ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലേയും, ഇന്‍ഡ്യയിലെ ഇതര ഭാഷകളിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. മൂന്നാര്‍, ഫോര്‍ട്ട് കൊച്ചി, തായ്‌ലാന്റ്, എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാകുന്നത്.

Read more topics: # മാര്‍ക്കോ
unni mukundan haneef adeni hindi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES