Latest News

മമ്മൂക്ക കഷ്ടപ്പെട്ടാണ് ഒരോന്ന് ചെയ്യുന്നത്;അത് പരിഹസിക്കപ്പെടുമ്പോള്‍ ബാധിക്കുന്നത് എനിക്കാണ്; മമ്മൂക്കയുടെ സിനിമകളുടെ ഭാഗമാവാന്‍ പറ്റുന്നില്ല; നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്: ടിനി ടോം

Malayalilife
 മമ്മൂക്ക കഷ്ടപ്പെട്ടാണ് ഒരോന്ന് ചെയ്യുന്നത്;അത് പരിഹസിക്കപ്പെടുമ്പോള്‍ ബാധിക്കുന്നത് എനിക്കാണ്; മമ്മൂക്കയുടെ സിനിമകളുടെ ഭാഗമാവാന്‍ പറ്റുന്നില്ല; നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്: ടിനി ടോം

മിമിക്രിയില്‍ നിന്നും സിനിമയിലേക്ക് വന്ന നടനാണ് ടിനി ടോം. ഒരു കാലത്ത് ടിനി ടോം-ഗിന്നസ് പക്രു കോമ്പോയില്‍ വരുന്ന സ്‌കിറ്റുകള്‍ ആസ്വദിച്ച് കണ്ടിട്ടുള്ളവരാണ് മലയാളികള്‍. 1998ല്‍ റിലീസ് ചെയ്ത പഞ്ചപാണ്ഡവരാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. പിന്നീട് മമ്മൂട്ടി നായകനായ പട്ടാളത്തിലൂടെയാണ് ടിനി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. 

മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്. അണ്ണന്‍ തമ്പി, ഈ പട്ടണത്തില്‍ ഭൂതം എന്നീ ചിത്രങ്ങളിലെ ഇരട്ട വേഷങ്ങളിലും പാലേരി മാണിക്യത്തിലെ ട്രിപ്പിള്‍ റോളിലും ടിനി ടോം മമ്മൂട്ടിയുടെ ബോഡി ഡബിളായി അഭിനയിച്ചിട്ടുണ്ട്.

പ്രായം എഴുപത്തിമൂന്നായിട്ടും യൂത്തന്മാരെ വരെ തോല്‍പ്പിക്കുന്ന തത്തില്‍ ഫൈറ്റും മറ്റും ചെയ്യാന്‍ തയ്യാറാണ് മമ്മൂട്ടി. ടര്‍ബോ, റോഷാക്ക് തുടങ്ങിയ സിനിമകളുടെ മേക്കിങ് വീഡിയോകള്‍ പുറത്ത് വന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് മനസിലായതുമാണ്. എന്നാല്‍ ഒരു വിഭാ?ഗം ഇപ്പോഴും മമ്മൂക്കയുടെ അധ്വാനത്തിന് വില കൊടുക്കാതെ തന്റെ പേര് പറഞ്ഞ് പരിഹസിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ടെന്ന് പറയുകയാണ് ഇപ്പോള്‍ ടിനി ടോം.

'ടര്‍ബോ' സിനിമ എത്തിയപ്പോഴും ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു എന്നാണ് ടിനി ടോം പറയുന്നത്.

''ആകെ മൂന്ന് പടത്തില്‍ മാത്രമെ മമ്മൂക്കയുടെ ബോഡി ഡബിളായി ഞാന്‍ അഭിനയിച്ചിട്ടുള്ളു. കുറച്ചുനാള്‍ മുമ്പ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൊക്കേഷനില്‍ പോയിരുന്നു. അവിടെ വെച്ച് മമ്മൂക്ക എന്നോട് പറഞ്ഞു. നീ എന്റെ അടുത്തിരുന്നാല്‍ ആളുകള്‍ പറയും എന്റെ ഫൈറ്റ് ചെയ്തത് നീയാണെന്ന്.''

അത്രത്തോളം വേദനിപ്പിക്കുന്നുണ്ട്. കലാകാരന്‍ നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്. മമ്മൂക്ക സ്വന്തമായാണ് ഫൈറ്റ് ചെയ്യുന്നത്. ടര്‍ബോ ഇറങ്ങിയപ്പോഴും ഇത്തരത്തിലുള്ള ചില മെസേജുകളും മറ്റും വന്നിരുന്നു. മമ്മൂക്ക കഷ്ടപ്പെട്ടാണ് ഒരോന്ന് ചെയ്യുന്നത്. അത് പരിഹസിക്കപ്പെടുമ്പോള്‍ ബാധിക്കുന്നത് എനിക്കാണ്.''

''മമ്മൂക്കയുടെ സിനിമയുടെ ഭാഗമാകാന്‍ പറ്റാത്ത അവസ്ഥയാണ്. ഉടന്‍ വരും ഡ്യൂപ്പാണെന്നുള്ള പരിഹാസം. അദ്ദേഹം തന്നെയാണ് എല്ലാ റിസ്‌ക്കി ഷോട്ടുകളിലും അഭിനയിക്കുന്നത്. മമ്മൂക്കയുടെ ഓറ എന്താണെന്ന് നമുക്ക് അറിയാവുന്നതല്ലേ'' എന്നാണ് ടിനി ടോം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, അണ്ണന്‍ തമ്പി, ഈ പട്ടണത്തില്‍ ഭൂതം, പാലേരി മാണിക്യം എന്നീ സിനിമകളിലാണ് മമ്മൂട്ടിയുടെ ബോഡി ഡബിള്‍ ആയി ടിനി ടോം വേഷമിട്ടത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്.

Read more topics: # ടിനി ടോം
tini toME words goes to viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES