നടന്‍ പ്രേംനസീറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം. പറഞ്ഞു കേട്ട കാര്യമാണ് താന്‍ പങ്കുവെച്ചതെന്നും, ആ അഭിമുഖത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് വൈറലാകുന്നതെന്നും നടന്‍ പറഞ്ഞു. പ്രേം നസീര്‍ എന്ന നടനെക്കുറിച്ച് പറയാന്‍ തനിക്ക് യാതൊരു യോഗ്യതയും ഇല്ലെന്നും, താന്‍ പറഞ്ഞ വാക്കുകളില്‍ ഖേദമുണ്ടെന്നും മാപ്പു പറയുന്നെന്നും ടിനി ടോം പറഞ്ഞു. ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചാണ് ടിനി ടോമിന്റെ പ്രതികരണം.
നസീര്‍ സാറിനെ ആരാധിക്കുന്ന ലോകത്തിലെ ഒരുപാട് പേരില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. സാറിനെ പറയാന്‍ ഞാന്‍ ആരും അല്ല. ഒരു ഇന്റര്‍വ്യൂവില്‍ നിന്ന് അടര്‍ത്തിയെടുത്ത ചെറിയ ഭാഗം തെറ്റായാണ് പ്രചരിക്കുന്നത്. നസീര്‍ സാറിനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തേക്കുറിച്ച് സീനിയര്‍ തന്ന ഒരു ഇന്‍ഫര്‍മേഷന്‍ ആണത്, ഇപ്പോള്‍ അദ്ദേഹം കൈമലര്‍ത്തുകയാണ്. അല്ലാതെ ഞാന്‍ അന്തരീക്ഷത്തില്‍ നിന്ന് ആവാഹിച്ചെടുത്തതല്ല. ഞാന്‍ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പും ക്ഷമയും പറയുന്നു,'ടിനി ടോം പറഞ്ഞു.
'സിനിമകള്‍ ഇല്ലാതായതോടെ പ്രേം നസീര്‍ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടില്‍ നിന്നിറങ്ങി അടൂര്‍ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടില്‍ പോയി കരയുമായിരുന്നു' എന്നായിരുന്നു ടിനി ടോമിന്റെ പ്രസ്താവന. ഈ പരാമര്‍ശം വിവാദമായതോടെ നിരവധി പേരാണ് ടിനി ടോമിനെതിരെ രംഗത്തിയത്. ഭാ?ഗ്യലക്ഷ്മി, എംഎ നിഷാദ് തുടങ്ങി നിരവധി പേര്‍ ടിനിയുടെ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു.ത്ത ടിനിടോമിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രേംനസീര്‍ സുഹൃത് സമിതി രംഗത്തുവരുകയും നടന്‍ മാപ്പ് പറയണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു.