മഞ്ജുവാര്യര്‍ അജിത്ത് ചിത്രം തുണിവ് ഒടിടിയില്‍; നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് തുടങ്ങി 

Malayalilife
topbanner
മഞ്ജുവാര്യര്‍ അജിത്ത് ചിത്രം തുണിവ് ഒടിടിയില്‍; നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് തുടങ്ങി 

ജിത്തിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത തുണിവ് ഒടിടിയിലെത്തി. ഫെബ്രുവരി 8 മുതല്‍ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തുടങ്ങി. നെറ്റ്ഫ്ലിക്സിലാണ് തുണിവ് സ്ട്രീം ചെയ്യുന്നത്. പൊങ്കല്‍ റിലീസായി ജനുവരി 11ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് തീയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് നേടാനായത്. ആക്ഷന്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍  മഞ്ജു വാര്യരായിരുന്നു നായിക. 

ധൈര്യമില്ലാത്തവര്‍ക്ക് മഹത്വമുണ്ടാകില്ല (No Guts No Glory) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്യ

അജിത്-എച്ച് വിനോദ് കൂട്ടുകെട്ടില്‍ എത്തിയ മൂന്നാമത്തെ ചിത്രമാണ് തുണിവ്. നേരത്തെ ഇരുവരും ചേര്‍ന്ന് വലിമൈ, ബോളിവുഡ് ചിത്രം പിങ്കിന്റെ റീമേക്കായ നേര്‍ക്കൊണ്ട പാര്‍വൈ എന്നീ ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സൂപ്രീം സുന്ദറാണ് തുണിവിന്റെ ആക്ഷന്‍ കോറിയോഗ്രഫര്‍.

thunivu movie ott release

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES