വാരണം ആയിരം' എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ജ്യോതിക ഗര്‍ഭിണിയായിരിന്നുവെന്നും ആ സമയം അച്ഛനാകാന്‍ പോകുന്നതിന്റെ വലിയ സന്തോഷത്തിലായിരുന്നു സൂര്യയെന്നും വെളിപ്പെടുത്തി നടി സമീറ റെഡ്ഡി. തമിഴ് സിനിമാ ലോകത്തെ പ്രിയദമ്പതികളായ സൂര്യയുടെയും ജ്യോതികയുടെയും ഇരുപതാം വിവാഹവാര്‍ഷിക ആഘോഷങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നതിനിടെയാണ്, 'വാരണം ആയിര'ത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുന്ന സമീറ റെഡ്ഡിയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ജനിക്കാന്‍ പോകുന്ന കുഞ്ഞിനായി സൂര്യയ്ക്കൊപ്പം വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയ അനുഭവവും സമീറ വിഡിയോയില്‍ വിവരിക്കുന്നുണ്ട്. 'ജ്യോതിക ഗര്‍ഭിണിയായിരുന്നു. സൂര്യ കുഞ്ഞിന് വസ്ത്രങ്ങള്‍ വാങ്ങാനുള്ള തിടുക്കത്തിലും. അവന്‍ ഒരു അച്ഛനാകാന്‍ പോകുന്നതില്‍ എത്രത്തോളം സന്തോഷവാനാണെന്ന് പ്രകടമായിരുന്നു. അത് വളരെ ക്യൂട്ട് ആയ നിമിഷമായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് കുഞ്ഞിനായി ഒരുപാട് ഷോപ്പിംഗ് നടത്തി. അവന്‍ എത്രമാത്രം ആവേശത്തിലായിരുന്നുവെന്ന് അന്ന് കാണാന്‍ കഴിഞ്ഞു. അത് മനോഹരമായ ഒരു അനുഭവമായിരുന്നു'- സമീറ പറഞ്ഞു.
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് പരമ്പരാഗത ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹ പ്രതിജ്ഞ വീണ്ടും ചൊല്ലി ആഘോഷിച്ച ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോകളും കഴിഞ്ഞ ദിവസങ്ങളില്‍ തരംഗമായിരുന്നു. വെള്ള ഗൗണില്‍ ജ്യോതികയും വെള്ള ടക്‌സീഡോയില്‍ സൂര്യയും പ്രത്യക്ഷപ്പെട്ട ഈ അപൂര്‍വ നിമിഷങ്ങള്‍ ജ്യോതിക തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. 'ദ് സീക്വല്‍ - 20 വര്‍ഷത്തെ സ്‌നേഹവും പോരാട്ടവും ആഘോഷമാക്കി മാറ്റി വീണ്ടും ഒരു പ്രതിജ്ഞ' എന്നായിരുന്നു അടിക്കുറിപ്പ്. വീഡിയോയുടെ ലിങ്ക് https://www.instagram.com/reel/DcBo7kjp0Ss/?utm_source=ig_web_button_share_sheet
2008-ല്‍ ഗൗതം വാസുദേവ് ??മേനോന്‍ സംവിധാനം ചെയ്ത 'വാരണം ആയിരം' ചിത്രത്തില്‍ അച്ഛനായും മകനായും ഇരട്ടവേഷങ്ങളിലാണ് സൂര്യ അഭിനയിച്ചത്. സിമ്രന്‍, സമീറ റെഡ്ഡി, രമ്യ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍. 1999-ല്‍ 'പൂവെല്ലാം കേട്ടുപ്പാര്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പരിചയപ്പെട്ട സൂര്യയും ജ്യോതികയും നീണ്ട പ്രണയത്തിനൊടുവില്‍ 2006 സെപ്റ്റംബറിലാണ് വിവാഹിതരാകുന്നത്. 2007-ല്‍ മകള്‍ ദിയയും 2010-ല്‍ മകന്‍ ദേവും ജനിച്ചു.