Latest News

തല അജിത്ത് മാസ് ലുക്കിലെത്തുന്ന വിശ്വാസത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി...!

Malayalilife
തല അജിത്ത് മാസ് ലുക്കിലെത്തുന്ന വിശ്വാസത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി...!

സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന വിശ്വാസത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. തല അജിത്തിന്റെ തകര്‍പ്പന്‍ ഡാന്‍സുമുള്ള ഗാനമാണ് പുറത്തിറങ്ങിയത്.  ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു മാസ് എന്റര്‍ടെയ്നറായാണ് വിശ്വാസം ഒരുങ്ങുന്നത്. ശിവയും അജിതും അവസാനമായി ഒന്നിച്ച വിവേകം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. നയന്‍താര നായികയാകുന്ന വിശ്വാസത്തിന് ഡി ഇമ്മാനാണ് സംഗീതം നല്‍കുന്നത്. 

അജിത്തിന്റെ ഹിറ്റ് പാട്ടായ ആലുമ ഡോലുമ എന്ന ഗാനത്തെയും മറികടക്കുന്നതായിരിക്കും വിശ്വാസത്തിലെ പാട്ട്. കല്യാണ്‍ മാസ്റ്റര്‍ പറയുന്നു.ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. 

പൊങ്കല്‍ റിലീസായി 2019 ജനുവരി 14ന് തിയറ്ററുകളിലെത്തുകയാണ്. തല ആരാധകര്‍ക്ക് ആഘോഷമാകാന്‍ പാകത്തിലുള്ള പാട്ടാണ് പുറത്തുവന്നിട്ടുള്ളത്.സത്യ ജ്യോതി ഫിലിംസാണ് നിര്‍മാണം.

Read more topics: # thala ajith,# Viswasam,# first song released
thala ajith, Viswasam,first song released

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക