താരാരാധന അതിരുകടന്നാല്‍ ആപത്ത്...! തല അജിത്തിന്റെ കൂറ്റന്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടെ അപകടം....!അഞ്ച് പേര്‍ക്ക് പരിക്ക്

Malayalilife
topbanner
താരാരാധന അതിരുകടന്നാല്‍ ആപത്ത്...! തല അജിത്തിന്റെ കൂറ്റന്‍ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടെ അപകടം....!അഞ്ച് പേര്‍ക്ക് പരിക്ക്

താരാരധന അല്‍പ്പം കൂടുന്ന സമയമാണ് സൂപ്പര്‍സ്റ്റാറുകളുടെ സിനിമയുടെ റിലീസ് ദിവസങ്ങളില്‍. കഴിഞ്ഞ ദിവസമാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാമ്തിന്റെ പേട്ടയും തല അജിത്തിന്റെ വിശ്വാസവും റിലീസ് ചെയ്തത്. തീയേറ്ററുകളില്‍ വമ്പന്‍ വരവേല്‍പ്പാണ് ആരാധകര്‍ ചിത്രത്തിന് നല്‍കിയത്. ഇതിനിടെയാണ്  തീയേറ്ററില്‍ സ്ഥാപിച്ച അജിത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടെ അപകടം സംഭവിച്ചത്.

അപകടത്തില്‍ അഞ്ച് ആരാധകര്‍ക്ക് സാരമായ പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അജിത്തിന്റെ 'വിശ്വാസം' റിലീസ് ചെയ്തതിനോട് അനുബന്ധിച്ചായിരുന്നു ആരാധകരുടെ പാലഭിഷേകം.പാലഭിഷേകം നടത്തുന്നതിനായി കട്ടൗട്ടിന് മുകളിലേക്ക് വലിഞ്ഞ് കയറുന്നതിനിടെ മുളങ്കമ്പുകള്‍ തകര്‍ന്ന് കട്ടൗട്ടോടെ അഞ്ച് പേരും നിലത്ത് വീണു. അതോടെ കെട്ടിയുണ്ടാക്കിയ കൗട്ടൗട്ട് നിലം പതിക്കുകയായിരുന്നു.

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ ഉണ്ടാക്കുന്നത്. തമിഴ് നാട്ടിലെ വില്ലുപുരം ജില്ലയിലെ തിരുകോവിലൂര്‍ എന്ന സ്ഥലത്താണ് സംഭവം  നടന്നത്.


 

Read more topics: # Thala Ajith,# cutout crashes,# falls on fans
Thala Ajith, cutout crashes,falls on fans

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES