കേരളത്തിലങ്ങോളം ഒടിയന്‍ തരംഗം അരങ്ങേറുകയാണ്. സിനിമ ഇറങ്ങിയതിനു പിറകെ നല്ല അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഏറ്റു വാങ്ങി കൊണ്ടാണ് ഒടിയന്‍ കുതിക്കുന്നത്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചു പറ്റുകയാണ് തമിഴ് നടന്‍ സൂര്യയുടെ വാക്കുകള്‍. ലാലേട്ടന്റെ
ബിഗ് ഫാന്‍ ആണ് സൂര്യ.
ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇതിനിടയില്‍ സൂര്യ തന്റെ ഇഷ്ടതാരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഒടിയന്‍ കാണുകയുണ്ടായി. സിനിമ കണ്ടശേഷം സൂര്യ മോഹന്‍ലാലിനെ വിളിക്കുകയും ചെയ്തിരിക്കുകയാണ്.'എന്തൊരു ഊര്‍ജ്ജമാണ് ആ മനുഷ്യന്, 20 വയസ്സ് കുറഞ്ഞ പോലെയുണ്ട്. മാത്രമല്ല ആക്ഷന്‍ രംഗങ്ങളില്‍ ഇരുപതുകാരനെ വെല്ലുന്ന പ്രകടനമാണ് ലാല്‍ സാറിന്റേത്.' - ഇങ്ങനെയാണത്രെ സൂര്യ പറഞ്ഞത്. മലയാളം വേര്‍ഷന്‍ തന്നെയാണ് സൂര്യ കണ്ടെതെന്നാണ് റിപ്പോര്‍ട്ട്.
ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ഒടിയന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ പണം വാരിപ്പടമാകാന്‍ ഒടിയന് സാധിക്കുമെന്നാണ് കരുതുന്നത്.