സൂര്യ ജോതിക താരദമ്പതികളുടെ മകന്‍ സിനിമയിലേക്കെന്ന വാര്‍ത്ത വ്യാജമാണെന്ന് നിര്‍മാതാവ് രാജശേഖര്‍...!

Malayalilife
സൂര്യ ജോതിക താരദമ്പതികളുടെ മകന്‍ സിനിമയിലേക്കെന്ന വാര്‍ത്ത വ്യാജമാണെന്ന് നിര്‍മാതാവ് രാജശേഖര്‍...!

തമിഴ സിനിമയില്‍ ആരാധകര്‍ ഏറെ അസൂയപ്പെടുത്തുന്ന താരദമ്പതികളാണ് സൂര്യയും ജോതികയും. ഏവര്‍ക്കും ഇഷ്ടടപ്പെടുന്ന ഏവരോടും സ്നേഹമായി മാത്രം പെരുമാറുകയും അങ്ങനെ നില്‍കുകയും ചെയ്യുന്ന താരജോഡികളാണ് തമിഴകത്തെ സൂര്യയും നടി ജ്യോതികയും. എന്നാല്‍ ഇപ്പോള്‍ താര കുടംബത്തില്‍ നിന്നും പുറത്തു വരുന്നത് മകന്‍ ദേവ് സിനിമയിലേക്കെത്തുന്നു എന്ന വാര്‍ത്തായായിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു നിര്‍മാതാവ് രാജശേഖര്‍.

മകന്‍ ദേവ് സിനിമയില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നാണ് 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ നിര്‍മാതാക്കളില്‍ ഒരാളായ രാജശേഖര്‍ പാണ്ഡ്യന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചത്. ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലാണ് എട്ടുവയസ്സുകാരനായ ദേവ് എത്തുന്നത് എന്നായിരുന്നു വാര്‍ത്ത. തെറ്റായ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നറിയിച്ച് രാജശേഖര്‍ പാണ്ഡ്യന്‍ ട്വീറ്റ് ചെയ്യുകയായിരുന്നു.

സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ക്കായി ആറ് മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികളെ അണിയറ പ്രവര്‍ത്തകര്‍ തേടുന്നുണ്ട്. ഇത് സംബന്ധിച്ച കാസ്റ്റിങ് കോള്‍ 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ് നന്നായി സംസാരിക്കാന്‍ അറിയണമെന്നതാണ് നിബന്ധന.

Read more topics: # surya,# jyothika,# son dev,# fake news
surya,jyothika,son dev,fake news

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES