സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നവരാണ് നമ്മുടെ സിനിമാ താരങ്ങള്‍. ഇന്‍സ്റ്റാഗ്രാമിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും വിശേഷങ്ങളും ചിത്രങ്ങളും പങ്ക് വെക്കാറുമുണ്ട്. ഈയ അടുത്ത് ആരാധകരന് കൊടുത്ത ഒരു താരത്തിന്റെ മറുപടിയാണ് ശ്രദ്ധയാകര്‍ഷിച്ചത്.
ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി നിരന്തരം സംവദിക്കുന്ന താരജോഡികളായ പൃഥ്വിരാജും സുപ്രിയയും ജീവിതത്തിലെ രസകരമായ പല ഫോട്ടോകളും നല്ല കാപ്ഷനുകളോടെ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു ഫോട്ടോ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ.
ലൂസിഫര്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ പൃഥ്വിയുടെ മടിയിലിരിക്കുന്ന മകള്‍ അല്ലിയുടെ ചിത്രമാണ് കഴിഞ്ഞ ദിവസം സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 'ദാദാ... എന്നെ കേള്‍ക്കൂ' എന്ന് അല്ലി പറയുമ്പോള്‍ 'ദാദ ആക്ഷന്‍ പറയുന്ന തിരക്കിലാണ്,' എന്നീ ക്യാപ്ഷനുകളും ബിസി ദാദ, സ്മാര്‍ട്ട് അല്ലി എന്നീ ഹാഷ് ടാഗുകളും ചേര്‍ത്തായിരുന്നു സുപ്രിയയുടെ പോസ്റ്റ്.
പോസ്റ്റിന് താഴെ 'ചേച്ചീ ടൈം കിട്ടുമ്പോള്‍ ഇടയ്ക്ക് റിപ്ലേ തരുമോ, പ്ലീസ്? എന്നൊരു ചോദ്യവുമായി പൃഥിരാജിന്റെ ഗേള്‍ ഫാന്‍സിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ പൃഥി ക്വീന്‍സ് കമന്റിട്ടു. മറുപടി കമന്റിട്ടതോ സാക്ഷാല്‍ പൃഥ്വിയും. 'ഞാന്‍ തന്നാല്‍ മതിയോ' എന്നായിരുന്നു പൃഥ്വിയുടെ മറുപടി. പൃഥിയുടെ അപ്രതീക്ഷിതമായ മറുപടി കണ്ട സന്തോഷവതികളായ ആരാധികമാര്‍, 'ഞങ്ങളുടെ അതിശയകരമായ നിമിഷങ്ങളിലൊന്ന്, താങ്ക്യൂ ഏട്ടാ' എന്ന കമന്റോടെ പൃഥിക്കു നന്ദിയും പറഞ്ഞു.