താരദമ്പതികളായ പൃഥിരാജിന്റെയും സുപ്രിയയുടെയും മകളാണ് അല്ലി എന്ന അലംകൃത. മകളുടെ മുഖം അധികമൊന്നും താരം ആരാധകരുമായി പങ്കുവച്ചിട്ടില്ല. ഇപ്പോള്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം അവധി ആഘോഷത്തിലാണ് പൃഥിരാജ്. അതേസമയം അവധിക്ക് പോകാനുള്ള തയ്യാറെടുപ്പിനിടയില്‍ സുപ്രിയ അല്ലിയുടെ ഒരു പാവയുടെയും ബാഗിന്റെയും ചിത്രം പങ്കുവച്ചിരുന്നു. ഈ പാവയുടെ രഹസ്യമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്.
ഇപ്പോള്‍ നാലരവയസാണ് പൃഥിരാജിന്റെ മകള്‍ അല്ലിക്ക് പ്രായം. എങ്കിലും താരപുത്രിയുടെ അധികം ചിത്രങ്ങള്‍ പൃഥിരാജ് ദമ്പതികള്‍ പുറത്തുവിട്ടിട്ടില്ല. ഇപ്പോള്‍ അല്ലിക്കൊപ്പം അവധിയാഘോഷത്തിലാണ് പൃഥിയും സുപ്രിയയും. യാത്രയ്ക്ക് മുമ്പായി അല്ലിയുടെ കുഞ്ഞു ബാഗിന്റെയും പാവകുട്ടിയുടെയും ചിത്രം സുപ്രിയ പങ്കുവച്ചിരുന്നു. പെപ്പെ പിഗ്ഗിന്റെ ബാഗിനൊപ്പം ഉണ്ടായിരുന്നു കറുത്ത ഒരു പാവകുട്ടിയായിരുന്നു. സാധാരണ വെളുത്തു തുടുത്ത ബാര്‍ബി ഡോളുകളാണ് താരപുത്രിമാരുടെ ഇഷ്ടതോഴര്‍ എന്നിരിക്കേ അല്ലിക്ക് പ്രിയപ്പെട്ടത് ഈ കറുത്ത പാവക്കുട്ടിയാണ്. ഇങ്ങനെ ഒരു പാവകുട്ടിയെ വാങ്ങി നല്‍കിയതിനാണ് പൃഥിക്കും സുപ്രിയക്കും ഇപ്പോള്‍ കൈയടി ലഭിക്കുന്നത്.
അല്ലിക്ക് ചെറുപ്പത്തില്‍ തന്നെ ജാതി,മത വര്‍ണ വിവേചനങ്ങള്‍ കൂടാതെ എല്ലാവരെയും സ്‌നേഹിക്കുകയും പരിഗണിക്കുകയും വേണമെന്ന് ഇതിലും നന്നായി പറഞ്ഞുകൊടുക്കാന്‍ മറ്റൊരാള്‍ക്കും കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്. പൃഥിരാജ് നടന്‍ മാത്രമല്ല നല്ലൊരു മനുഷ്യന്‍ കൂടിയാണെന്ന് തെളിയിക്കുന്നെന്നും ആരാധകര്‍ പറയുന്നു. നിരവധിപേരാണ് ഇങ്ങനെയുള്ള ഒരു പാവയെ അല്ലിക്ക് വാങ്ങി നല്‍കിയതില്‍ മാതാപിതാക്കളെ അഭിനന്ദിക്കുന്നത്. അതേസമയം അല്ലിമോള്‍ക്ക് പത്തുമാസമുള്ളപ്പോള്‍ താന്‍ ആദ്യം അവള്‍ക്ക് വാങ്ങി നല്‍കിയതാണ് ഈ പാവയെന്ന് സുപ്രിയ മറുപടി നല്കിയിട്ടുണ്ട്.