Latest News

14 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു പോകുന്നു; കല്യാണം കഴിച്ച് ആദ്യ ആഴ്ച തന്നെ സെറ്റാകില്ലെന്ന് മനസിലായി;ഒരു വേവ് ലെങ്തും ഇല്ലാത്ത ആള്‍ക്കാരാണ് ഞങ്ങള്‍; ഭര്‍ത്താവ് ലൈഫില്‍ മദ്യം കഴിച്ച് ജീവിക്കും എന്നുള്ള വാശിയിലാണ്; ഇന്റര്‍വ്യൂ എടുക്കുമ്പോള്‍ പോലും ഭയങ്കര പ്രശ്‌നത്തിലാണ് ഞാന്‍; തുറന്ന് പറച്ചിലുമായി വീണ്ടും സുമ ജയറാം

Malayalilife
 14 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു പോകുന്നു; കല്യാണം കഴിച്ച് ആദ്യ ആഴ്ച തന്നെ സെറ്റാകില്ലെന്ന് മനസിലായി;ഒരു വേവ് ലെങ്തും ഇല്ലാത്ത ആള്‍ക്കാരാണ് ഞങ്ങള്‍; ഭര്‍ത്താവ് ലൈഫില്‍ മദ്യം കഴിച്ച് ജീവിക്കും എന്നുള്ള വാശിയിലാണ്; ഇന്റര്‍വ്യൂ എടുക്കുമ്പോള്‍ പോലും ഭയങ്കര പ്രശ്‌നത്തിലാണ് ഞാന്‍; തുറന്ന് പറച്ചിലുമായി വീണ്ടും സുമ ജയറാം

ഒരു കാലത്ത് സിനിമകളിലും സീരിയലുകളിലുമായി അഭിനയ രംഗത്ത് തിളങ്ങി നിന്നതാരമാണ് നടി സുമ ജയറാം. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വരെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്ന സുമ ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ദാമ്പത്യ ജീവിതത്തിലെ പല പ്രശ്‌നങ്ങളെ കുറിച്ചും സുമ പലപ്പോഴായി അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്.

ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കുടുംബ ജീവിതം നയിക്കുകയാണ് സുമ ജയറാം ഇന്ന്. എന്നാല്‍ വിവാഹ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ സുമ ജയറാമിനെ അലട്ടുന്നുണ്ട്.അറേഞ്ചിഡ് മാര്യേജ് ആയിരുന്നുവെന്നും കല്യാണം കഴിഞ്ഞ് ആദ്യ ആഴ്ച തന്നെ തങ്ങള്‍ സെറ്റാകില്ലെന്ന് മനസിലായതായി സുമ ജയറാം വ്യക്തമാക്കി. പ്രണയമൊന്നുമില്ലെങ്കിലും പതിനാല് വര്‍ഷമായി മുന്നോട്ടുപോകുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ ചില പിടിവാശികളില്‍ മാത്രമേ പ്രശ്‌നമുള്ളൂ. അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല. അതുകൊണ്ടാണ് ഈ നിമിഷം വരെയും പോകുന്നത്. അല്ലെങ്കില്‍ ഞങ്ങള്‍ എപ്പോഴേ ഇടികൂടി പോയെനെ. അറേഞ്ച് മാര്യേജ് ആയിരുന്നു. വിവാഹശേഷം വീട്ടമ്മയാകാനായിരുന്നു ആ?ഗ്രഹം, കല്യാണം കഴിച്ച് ആദ്യ ആഴ്ച തന്നെ ഇദ്ദേഹവുമായി ഞാന്‍ സെറ്റാകില്ലെന്ന് മനസിലായി.
കാരണം അറേഞ്ച് മാര്യേജല്ലേ. വിവാഹത്തിന് മുമ്പ് കൈ കോര്‍ത്ത് നടന്നിട്ട് പോലുമില്ല. അങ്ങനെയെങ്കില്‍ ഏകദേശം വേവ് ലെങ്ത് മനസിലായേനെ എന്നും നടി പറയുന്നു.

'14 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു പോകുന്നു. സത്യം പറഞ്ഞാല്‍ ഒരു വേവ് ലെങ്തും ഇല്ലാത്ത ആള്‍ക്കാരാണ് ഞങ്ങള്‍. ഇത്രനാളും പോയത് ഇങ്ങനെയാണെന്ന് ചോദിച്ചാല്‍ അദ്ദേഹം അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കുന്നു. ഞാന്‍ എന്റെ കാര്യങ്ങളും നോക്കുന്നു. അദ്ദേഹത്തെ ഞാന്‍ ശല്യപ്പെടുത്താറില്ല. അദ്ദേഹത്തിന് ആവശ്യമായ കാര്യങ്ങള്‍ എല്ലാം ഞാന്‍ ചെയ്തു കൊടുക്കാറുണ്ട്. കല്യാണം കഴിച്ച് എന്റെ വീട്ടില്‍ നിന്ന് ഇറങ്ങിയതിനു ശേഷം ഒരു രാത്രി പോലും ഞാന്‍ അവിടെ പോയി ഉറങ്ങിയിട്ടില്ല. ഈ 14 വര്‍ഷത്തില്‍ ഒരു രാത്രി പോലും ഞാന്‍ എന്റെ ഭര്‍ത്താവിനെ വിട്ടിട്ട് എന്റെ വീട്ടില്‍ പോയിട്ടില്ല. ഭര്‍ത്താവ് ബിസിനസ് ആവശ്യങ്ങള്‍ക്ക് പോയാലും ഞാന്‍ ആ വീട്ടില്‍ തന്നെയാണെന്ന് നില്‍ക്കുന്നത്. എന്റെ വീട്ടിലേക്ക് പോകാറില്ല.

ഞാനെന്റെ ഭര്‍ത്താവിനോട് പറയാറുണ്ട് നിങ്ങള്‍ എപ്പോള്‍ വരുന്നു അപ്പോള്‍ നമ്മള്‍ ഒരുമിച്ചു പോകും എന്ന്. ഞാനൊരു വീടും പ്ലാറ്റും എന്റെ മമ്മിക്ക് വേണ്ടി വാങ്ങിച്ചിട്ടുണ്ടെങ്കിലും ഞാന്‍ അവിടെ പോയി നില്‍ക്കാറില്ല. മമ്മിക്ക് അതിന്റെ വിഷമം ഉണ്ട്. അദ്ദേഹം ചിലപ്പോഴൊക്കെ കുടിച്ചിട്ട് എന്നോട് ദേഷ്യപ്പെടുന്ന സമയത്തൊക്കെ ഞാന്‍ പറയാറുണ്ട് എനിക്ക് വേണമെങ്കില്‍ ഒരു പെട്ടിയുമെടുത്ത് എന്റെ വീട്ടിലേക്ക് പോകാവുന്നതേയുള്ളൂ എന്ന്. അങ്ങനെ പോയാല്‍ അദ്ദേഹത്തിന്റെ ജീവിതം പ്രശ്‌നത്തിലാവും. എന്റെ ജീവിതവും കുറച്ചു നാളത്തേക്ക് പ്രശ്‌നത്തിലാകും. ഞാന്‍ ആഗ്രഹിച്ച ലൈഫ് അതല്ല. ഒരു വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നുള്ളൂ.

അഞ്ചാറ് വിവാഹം കഴിക്കാന്‍ എനിക്ക് താല്പര്യമില്ല. എന്നോട് പറയാറുണ്ട് നീ പോയിട്ട് രണ്ടാമത് വിവാഹം കഴിച്ചോളൂ എന്ന്. രണ്ടാമത്തെ വിവാഹം കഴിക്കാന്‍ പോകില്ല. വിവാഹം എന്താണെന്ന് മനസ്സിലായല്ലോ ഇനി എന്തിനാണ് മറ്റൊരു വിവാഹം. ലിവിങ് ടുഗതറും വേണ്ട. ലൈഫില്‍ ഒരുപാട് മിസ്സ് അണ്ടര്‍സ്റ്റാന്‍ഡിങ് ഉണ്ട്. അദ്ദേഹത്തിന് അത് മനസ്സിലാകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. കുടിയാണ് പ്രശ്‌നം. ആ കുടി ഒന്ന് കണ്‍ട്രോള്‍ ആയാല്‍ പ്രശ്‌നമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ലൈഫില്‍ മദ്യം കഴിച്ച് ജീവിക്കും എന്നുള്ള വാശിയിലാണ്. ഞാന്‍ മക്കളുമായി ഹാപ്പി ആയിരിക്കുന്നു

അദ്ദേഹത്തെ ചെറുപ്പം തൊട്ട് ആഗ്രഹിച്ചിരുന്നു എന്നല്ലാതെ വേറൊരു രീതിയിലും സംസാരിച്ചിട്ടില്ല. ആറ് മാസം സംസാരിച്ചിട്ട് കല്യാണം കഴിച്ചാല്‍ മതിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. അദ്ദേഹം എന്നെ കുട്ടാ എന്ന് വിളിക്കും. ഞാനും തിരിച്ച് മോനേ എന്ന് വിളിക്കും. ഞങ്ങള്‍ തമ്മില്‍ പ്രണയമൊന്നുമില്ല.മാഡത്തിനെ എന്ത് സ്‌നേഹത്തിലാണ് കുട്ടാ എന്ന് വിളിക്കുന്നതെന്ന് വീട്ടില്‍ വരുന്നവര്‍ പറയും. അത് നല്ല മീന്‍ കറി ഉച്ചയ്ക്ക് കിട്ടണം, അതിന് വേണ്ടിയാണെന്ന് ഞാന്‍ പറയും.

എന്റെ മക്കള്‍ക്ക് വേണ്ടിയെങ്കിലും ഞാന്‍ ഹാപ്പി ആയിട്ട് ഇരിക്കുക. സന്തോഷമായിട്ടിരിക്കുക. അദ്ദേഹം കുടിക്കുന്ന കാര്യം ഞാന്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞതിന്റെ പേരില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹം കുടിക്കുന്നതാണ് എന്റെ പ്രശ്‌നം അത് ഞാന്‍ തുറന്നു പറഞ്ഞത് അത് കേട്ടിട്ടെങ്കിലും അദ്ദേഹം അത് കുറച്ചു കുറയ്ക്കട്ടെ എന്ന് വിചാരിച്ചിട്ടാണ്. അതിപ്പോള്‍ കുറച്ചു കൂടിയിട്ടുണ്ടെങ്കിലേ ഉള്ളൂ. ഞാന്‍ ഇന്റര്‍വ്യൂവില്‍ അത് പറഞ്ഞതുകൊണ്ട് ഒന്നും കാര്യമില്ല ഒരു മനുഷ്യന്‍ നന്നാവണമെങ്കില്‍ അവനവന്‍ തന്നെ വിചാരിക്കണം. ആറുമാസമായി ഞങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോസ് ഒക്കെ കാണാതായപ്പോള്‍ ആളുകള്‍ ഞങ്ങള്‍ പിരിഞ്ഞു എന്നൊക്കെ ആണ് വിചാരിച്ചത്. അദ്ദേഹം ബിസിനസ് ട്രിപ്പില്‍ ആയതുകൊണ്ടാണ് ഫോട്ടോസ് ഒന്നും ഇടാത്തത്.

ഇടയ്‌ക്കൊരു ദിവസം എന്നോട് പറഞ്ഞു നീ എന്റെ പേര് മോശമാക്കി എനിക്ക് മോശം പേര് വരുത്തിയെന്ന്. അടുത്ത ഇന്റര്‍വ്യൂവില്‍ അത് ശരിയാക്കിക്കൊള്ളാമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ നന്നാവാന്‍ വേണ്ടിയാണ് ഞാന്‍ അത് പറഞ്ഞത്. അത് കേട്ടിട്ട് നിങ്ങളുടെ ഫാമിലിയില്‍ ഉള്ളവരെല്ലാം നിങ്ങളെ കുറ്റം പറയുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ ഉപേക്ഷിച്ചോളൂ എന്ന് ഞാന്‍ പറഞ്ഞു. അടുത്ത ആഴ്ച പുള്ളി വന്നാല്‍ ഞങ്ങള്‍ വീണ്ടും അടുത്ത ഫോട്ടോ എടുക്കും' എന്നാണ് സുമ പറഞ്ഞത്.

Read more topics: # സുമ ജയറാം
suma jayaram about her family and husband

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES