Latest News

വിട്ടുവീഴ്ച ചെയ്യാതാകുമ്പോള്‍ അവസരങ്ങള്‍ പോകും; രാത്രിയില്‍ പ്രമുഖ സംവിധായകന്‍ മദ്യപിച്ച് വാതിലില്‍ മുട്ടി; തുറക്കാഞ്ഞതിന് പിറ്റേന്ന് ലൊക്കേഷനില്‍ ചീത്ത വിളി; അന്ന് പ്രായം 17 വയസ്; അവസരങ്ങള്‍ കുറഞ്ഞതിനെപ്പറ്റി സുമ ജയറാമിന് പറയാനുള്ളത്

Malayalilife
 വിട്ടുവീഴ്ച ചെയ്യാതാകുമ്പോള്‍ അവസരങ്ങള്‍ പോകും; രാത്രിയില്‍ പ്രമുഖ സംവിധായകന്‍ മദ്യപിച്ച് വാതിലില്‍ മുട്ടി; തുറക്കാഞ്ഞതിന് പിറ്റേന്ന് ലൊക്കേഷനില്‍ ചീത്ത വിളി; അന്ന് പ്രായം 17 വയസ്; അവസരങ്ങള്‍ കുറഞ്ഞതിനെപ്പറ്റി സുമ ജയറാമിന് പറയാനുള്ളത്

ഒരുകാലത്ത് മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ സുപരിചിതയായി മാറിയ നടിയാണ് സുമ ജയറാം.സഹനടിയായി നിരവധി സിനിമകളില്‍ അഭിനയിച്ച നടി പതിമൂന്നാം വയസില്‍ അഭിനയം ആരംഭിച്ചയാളാണ്. 2003ല്‍ കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ കസ്തൂരിമാന്‍ എന്ന ചിത്രത്തിലാണ് സുമ അവസാനമായി അഭിനയിച്ചത്. പ്രമുഖ നടന്‍മാരുടെ സഹോദരിയായും നായികമാരുടെ സുഹൃത്തായും വേഷമിട്ടെങ്കിലും തനിക്ക് വേണ്ട അവസരങ്ങള്‍ ലഭിക്കാതെ പോയിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തുകയാണ്. ചെറിയ വേഷങ്ങളിലേക്ക് ഒതുക്കപ്പെടാനുള്ള കാരണം അഡ്ജസ്റ്റമെന്റിന് തയ്യാറാകത്തതിനാല്‍ ആണെന്നും നടി പറയുന്നു.

'പല സിനിമകളിലും നല്ല വേഷം തരാമെന്നുപറഞ്ഞാണ് വിളിക്കുന്നത്. എന്നാല്‍ സെ?റ്റിലെത്തുമ്പോള്‍ എനിക്ക് കിട്ടുന്നത് ചെറിയ വേഷങ്ങളായിരുന്നു. പലരീതിയിലും എന്നെ അവഗണിച്ചിട്ടുണ്ട്. ആ സമയങ്ങളില്‍ എനിക്ക് പകരമായി തമിഴ്‌നാട്ടില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവന്ന് അഭിനയിപ്പിച്ചിട്ടുണ്ട്. അവരൊക്കെ ഇപ്പോള്‍ മോശം അവസ്ഥയിലാണ് ജീവിക്കുന്നതെന്നും നടി പറയുന്നു.

ഇന്ന് സിനിമാ ലൊക്കേഷനില്‍ എല്ലാവരും സുരക്ഷിതമാണ്. പണ്ട് അങ്ങനെ അല്ലായിരുന്നു. പല കാര്യങ്ങളും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാതെ വരുമ്പോള്‍ അവസരങ്ങളെല്ലാം നഷ്ടപ്പെടും. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഞാന്‍ വലിയ നായികയാകുമായിരുന്നു.

സീനുകള്‍ക്ക് ലെങ്ത് വരുമ്പോള്‍ കട്ട് ചെയ്യും. അപ്പോള്‍ നമ്മള്‍ അഭിനയിച്ചത് രണ്ട് സീനുകളിലേക്കൊക്കെ ആയിപ്പോകും. അങ്ങനെയാണ് ചെറിയ ക്യാരക്ടറിലേക്ക് ഒതുക്കപ്പെട്ടത്. ഞാന്‍ അഭിനയിക്കാന്‍ ചെല്ലുന്ന സമയത്ത് ചിലപ്പോള്‍ വലിയൊരു ക്യാരക്ടറായിരിക്കും. ഭരതത്തില്‍ സുചിത്ര ചെയ്ത വേഷം ചെയ്യാന്‍ ഞാന്‍ ലൊക്കേഷനില്‍ പോയതാണ്. നാല് ദിവസം അവിടെ സ്റ്റേ ഉണ്ടായിരുന്നു. 4 ദിവസം കഴിഞ്ഞപ്പോള്‍ പത്മരാജന്‍ അങ്കിള്‍ മരിച്ചെന്ന വാര്‍ത്ത വന്നു. അടക്കും കാര്യങ്ങളുമാണ്, സുമ തിരിച്ച് പൊയ്‌ക്കോ എന്ന് ലൊക്കേഷനില്‍ നിന്ന് പറഞ്ഞു

തിരിച്ച് വന്ന ശേഷം ഒരാഴ്ച കഴിഞ്ഞ് ഞാന്‍ നാനയില്‍ കാണുന്നത് സുചിത്രയാണ് ആ വേഷം ചെയ്യുന്നതെന്നാണ്. അത് പോലെ ഒരുപാട് വേഷങ്ങള്‍. എന്റെ സൂര്യപുത്രിയില്‍ അമലയുടെ സഹോദരി ആയി അഭിനയിക്കാനാണ് ഞാന്‍ ലൊക്കേഷനില്‍ ചെന്നത്. പക്ഷെ ആ സമയത്ത് വേറെ ആരോ അവിടെ പ്ലേ ചെയ്തു. എന്നെ സുഹൃത്തിന്റെ റോളിലേക്ക് മാറ്റി. സഹോദരിയായി ചെയ്തത് തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഒരു കുട്ടിയാണ്.

അന്ന് ഇന്നത്തെ പോലെയല്ല. ഇന്ന് മീടൂ ഒക്കെയുണ്ട്. അതുകൊണ്ട് ഇന്‍ഡസ്ട്രി ഒരുപാട് മാറി. പണ്ട് അങ്ങനെയല്ല. ഒരുപാട് ത്യാ?ഗം ചെയ്യണം. വിട്ടുവീഴ്ച ചെയ്യാതാകുമ്പോള്‍ അവസരങ്ങള്‍ പോകും. ആരും തുറന്ന് പറയില്ല. എല്ലാവര്‍ക്കും കുടുംബമുണ്ട്. ഇന്നും തുറന്ന് പറയുന്നവര്‍ക്ക് അവസരങ്ങള്‍ കുറയുന്നുണ്ടെന്നും നടി പറയുന്നു.ഇന്ന് എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളും അറിയാം. പക്ഷെ ആരും തുറന്നുപറയാന്‍ തയ്യാറാകില്ല. അഡ്ജസ്റ്റ് ചെയ്യാന്‍ തയ്യാറായാല്‍ നിറയെ അവസരങ്ങള്‍ ലഭിക്കുമെന്നും നടി പറയുന്നു.


ഇപ്പോഴത്തെ വലിയ സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോയ അനുഭവം നടി പങ്ക് വച്ചതിങ്ങനെ. പാലക്കാടായിരുന്നു ഷൂട്ടിംഗ്. ഞങ്ങളെ ഹോട്ടലിലായിരുന്നു താമസിപ്പിച്ചത്. രാത്രി പത്തുമണിയായപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ് നടന്നത്. അദ്ദേഹം ബാല്‍ക്കണിയിലൂടെ വന്ന് എന്റെ മുറിയില്‍ തട്ടുന്നതാണ് ഞാന്‍ കണ്ടത്. ഞാനും അമ്മയും പേടിച്ചാണ് മുറിയിലിരുന്നത്. നമ്മള്‍ ജനലില്‍ കൂടെ കാണുന്നത് ഈ സംവിധായകന്‍ നിന്ന് തട്ടുന്നതാണ്. ഫുള്‍ ഫിറ്റാണ്. എനിക്കന്ന് 16-17 വയസാണ്. ഞാന്‍ പേടിച്ചു. കുറച്ച് നേരം ഡോറില്‍ തട്ടി പിന്നെ അദ്ദേഹം അപ്പുറത്തേക്ക് പോയി. നേരം വെളുത്ത് ലൊക്കേഷനില്‍ നിന്ന് ഞങ്ങള്‍ അദ്ദേഹത്തിന്റെ വായില്‍ നിന്ന് ചീത്തയാണ് കേള്‍ക്കുന്നത്. ഇതൊക്കേ പേടിച്ചിട്ടാണ് ആരും ഒന്നും പറയാത്തതെന്നും സുമ ജയറാം പറഞ്ഞു.പേരൊന്നും എടുത്തുപറയാന്‍ കഴിയില്ലെന്നും നടി പറയുന്നു.

ഒരു നടനെക്കുറിച്ച് അടുത്തകാലത്ത് ഒരുപാട് ആരോപണങ്ങള്‍ കേട്ടല്ലോ. അതെല്ലാം സത്യമാണ്. അന്ന് ഒന്നും പ്രതികരിക്കാന്‍ കഴിയില്ലായിരുന്നു. അദ്ദേഹമൊക്കെ വിചാരിച്ചാല്‍ ഒരുപാട് സിനിമകളില്‍ നിന്ന് നമ്മളെ മാ?റ്റിനിര്‍ത്താന്‍ കഴിയും. അതുപോലെ ഒരു വലിയ സിനിമാനിര്‍മാതാവിന്റെ ഓഫീസില്‍ പോകേണ്ട കാര്യമുണ്ടായിരുന്നു. അന്നെനിക്ക് 17 വയസായിരുന്നു. അന്ന് ഞാന്‍ കണ്ടത് ആ നിര്‍മാതാവ് രണ്ടു സ്ത്രീകളെ കെട്ടിപ്പിടിക്കുന്നതാണ് കണ്ടത്.

എന്നോട് സിനിമ ചെയ്യേണ്ടന്ന് സുരേഷ്ഗോപി പറഞ്ഞിരുന്നു. മൂന്നാംമുറയെന്ന സിനിമയില്‍ അഭിനയിക്കുന്നതിന് എന്നെ അമ്മാവന്‍മാര്‍ വഴക്കുപറയുന്നത് അദ്ദേഹം കണ്ടു. ചെറിയ പ്രായത്തില്‍ സിനിമയില്‍ വരണ്ടെന്നും പഠിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് ഞാന്‍ സുരേഷ്ഗോപിയോട് വീട്ടിലെ അവസ്ഥ പറഞ്ഞത്'- സുമ ജയറാം പറഞ്ഞു.

Read more topics: # സുമ ജയറാം
suma jayaram reveals bad intention

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES