കോട്ടയത്ത് എത്തിയ ആനിയെയും ഷാജി കൈലാസിനെയും കണ്ട് മുട്ടിയ ചിത്രങ്ങള്‍ പങ്ക് വച്ച് നടി സുമ ജയറാം.ഏറെ നാളുകള്‍ക്ക് ശേഷം ഷാജി കൈലാസിനേയും ആനിയേയും നേരില്‍ കണ്ട സന്തോഷത്തിലാണ് താരം.
1988 ല്‍ ഉത്സവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സുമ അഭിനയരംഗത്ത് സജീവമാകുന്നത്. പിന്നീട് കുട്ടേട്ടന്‍, നാളെ എന്നുണ്ടെങ്കില്‍, എന്റെ സൂര്യപുത്രിയ്ക്ക്, ഏകലവ്യന്‍, കാബൂളിവാല, മഴയെത്തും മുന്‍പെ, ഇഷ്ടം, പോലീസ് ഡയറി, ക്രൈം ഫയല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
2013 ലായിരുന്നു ബാല്യകാലസുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുളള സുമയുടെ വിവാഹം. നീണ്ട ഒന്‍മ്പതു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് സുമയ്ക്കും ലല്ലു ഫിലിപ്പിനും രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചത്. ആന്റണി ഫിലിപ്പ് മാത്യു, ജോര്‍ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകള്‍.