ഒരു കാലത്ത് സിനിമയില്‍ നിറസാന്നിധ്യമായിരുന്നു നടി സുമ ജയറാം. ബാലതാരമായിട്ടും നായികയായിട്ടുമൊക്കെ അഭിനയിച്ച നടി ഇപ്പോള്‍ കുടുംബജീവിതം ആസ്വദിക്കുകയാണ്. കുറച്ച് വൈകി വിവാഹിതയായ നടി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തതും വൈകിയാണ്. എന്നാലിപ്പോള്‍ ഭര്‍ത്താവിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്ന് പറഞ്ഞതോടെ നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
ഭര്‍ത്താവിന്റെ അമിതമായ മദ്യപാനം തന്റെ ജീവിതത്തെ വല്ലാതെ ബാധിച്ചു എന്നാണ് നടി പറഞ്ഞത്. ഇതേ രീതിയില്‍ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും സുമ ജയറാം സൂചിപ്പിച്ചു. ഇപ്പോഴിതാ ഭര്‍ത്താവിന്റെ വീട്ടുകാരുമായിട്ടുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും വെളിപ്പെടുത്തുകയാണ് നടി. സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയിലാണ് സുമ മനസ് തുറന്നത്.
കുഞ്ഞുങ്ങളുടെ ബര്‍ത്ത് ഡേ വീഡിയോയില്‍ ചില കമന്റുകള്‍ വന്നു. ഒരു പരാതി പോലെ അവര്‍ പറഞ്ഞതാണ്... അത് നോക്കണ്ട കാര്യമില്ല. എന്നാലും അദ്ദേഹം ഭര്‍ത്താവിന്റെ നാട്ടുകാരന്‍ ആണെന്ന് തോന്നുന്നു. അതുകൊണ്ട് ഞാന്‍ മറുപടി പറയാം. 'ബാക്കിയെല്ലാം കാണിക്കാം. കോടീശ്വരനായ ഭര്‍ത്താവിന്റെ കയ്യില്‍ നിന്ന് പണം എടുത്ത് തുള്ളി നടക്കുകയാണല്ലോ,
പിറന്നാള്‍ ആഘോഷത്തിന് ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ആരും വന്നില്ലല്ലോ? എന്നിങ്ങനെയുള്ള നെഗറ്റീവ് കമന്റുകളാണ് വന്നത്. അത് ഞാന്‍ വായിച്ചിരുന്നു. നമ്മള്‍ ഒരു പരിപാടി വെക്കുമ്പോള്‍ തീര്‍ച്ചയായും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ക്ഷണിക്കണം. ഞാന്‍ അദ്ദേഹത്തിന്റെ അമ്മയെ ക്ഷണിച്ചിരുന്നു. ബാക്കിയുള്ള ആളുകളെ ഒന്നും ഞാന്‍ നോക്കാറില്ല. കാരണം അവര്‍ ഒന്നും എന്നെയും മൈന്‍ഡ് ചെയ്തിട്ടില്ല. ആ വീട്ടിലേക്ക് കല്യാണം കഴിച്ച് വന്നതിനുശേഷം ഞാന്‍ നേരിട്ടതൊക്കെ പറഞ്ഞാല്‍ എന്റെ ഭര്‍ത്താവിനെ താഴ്ത്തിക്കെട്ടി സംസാരിക്കുന്ന പോലെയാവും. അതുകൊണ്ടാണ് ഞാനിപ്പോള്‍ വായ തുറക്കാത്തത്.
ഇനി അങ്ങനെ തുറന്നാല്‍ ഞാന്‍ എന്താണ് ഫെയ്സ് ചെയ്തതെന്ന് എല്ലാവരും അറിയും. ഇപ്പോള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. അതോണ്ട് പറയുന്നില്ല. ആ കുടുംബത്തില്‍ നിന്ന് ആകെ വിളിക്കാനുള്ളത് ഭര്‍ത്താവിന്റെ അമ്മയെ മാത്രമാണ് അവരെ ഞാന്‍ വിളിക്കുകയും ചെയ്തു. വരാനും പോകാനും ഞങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ഹോട്ടലില്‍ മുറിയെടുത്ത് കൊടുക്കാനും ഒക്കെ ഞാന്‍ തയ്യാറാണെന്ന് പറഞ്ഞെങ്കിലും അവര്‍ക്ക് വയ്യ എന്നാണ് പറഞ്ഞത്. ഞാന്‍ ക്ഷണിച്ചു. വരേണ്ടത് അവരുടെ കടമയായിരുന്നു.
പിന്നെ അദ്ദേഹത്തിന്റെ വീട്ടിലുള്ള സഹോദരിമാരോടും മറ്റുമൊക്കെ എനിക്ക് കുറച്ച് മാനസികമായ പ്രശ്നങ്ങളുണ്ട്. കല്യാണം കഴിഞ്ഞ ശേഷം അവര്‍ എന്നോട് കാണിച്ച കാര്യങ്ങളൊക്കെ അങ്ങനെയായിരുന്നു. അത് സത്യമാണോ എന്നറിയാന്‍ വേണ്ടി ഞാന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. അതും കൂടി കേട്ടതോടെ അവര്‍ എന്റെ മുന്നില്‍ കാണിക്കുന്നതുപോലെ അല്ലെന്ന് മനസ്സിലായി. എന്നെ പറ്റി പേഴ്സണലായി അവര്‍ പറഞ്ഞത് ഞാന്‍ കേട്ടു. അതൊന്നും ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല സമയമാകുമ്പോള്‍ പറയാം.
പിന്നെ ഒരു വീട്ടിലേക്ക് കല്യാണം കഴിച്ചു വന്ന പെണ്‍കുട്ടി ശരിയല്ല എന്ന് ആരോപിക്കുകയാണെങ്കില്‍ ബാക്കി എല്ലാവരും ആ രീതിയിലാണ് കാണുക. അവര്‍ ചിന്തിക്കുന്ന രീതിയില്‍ അവരുടെ കൂടെ നില്‍ക്കുകയാണെങ്കില്‍ കുഴപ്പമില്ല. അല്ലാത്തപക്ഷം അവര്‍ നമ്മളെ മാറ്റി നിര്‍ത്തും. അതാണ് ഇവിടെ എനിക്ക് സംഭവിച്ചിരിക്കുന്നത്. അവര്‍ വിചാരിക്കുന്ന രീതിയിലുള്ള പെണ്‍കുട്ടി അല്ല ഞാന്‍. ഒന്നിനും കൂട്ട് നില്‍ക്കുകയോ താങ്ങി നില്‍ക്കാനോ എന്നെ കിട്ടില്ല. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് ഞാനുമായി ഒത്തിരി തെറ്റിദ്ധാരണകളുണ്ട്. അത് എനിക്ക് പറ്റിയതല്ല അവര്‍ക്ക് പറ്റിയതാണ്. അതുകൊണ്ട് പിറന്നാള്‍ ആഘോഷിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം വന്നില്ലെന്ന് കരുതി ആരും കുറ്റപ്പെടുത്താനോ വിചാരണകള്‍ക്കോ വരരുത് എന്നുമാണ് നടി പറയുന്നത്.
എന്റെ ഭര്‍ത്താവ് ഡ്രൈവ് ചെയ്യുമ്പോള്‍ പോലും കുടിക്കുന്ന ആളാണ്. ഇടയ്ക്ക് പോലീസിനെ വിളിച്ച് കാണിച്ച് കൊടുത്താലോ എന്ന് പോലും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. വിവാഹത്തിന്റെ സമയത്ത് എട്ട് മാസത്തോളം അദ്ദേഹം കുടിക്കാതെ ഇരുന്നു. പക്ഷേ അതിന് ശേഷം ആള് മാറി. കള്ള് കുടിക്കുന്നതും ശരീരത്ത് ടാറ്റു അടിക്കുന്നതും എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്. മക്കളോട് പറഞ്ഞ് മനസിലാക്കാം. പക്ഷേ അവര്‍ ഇതൊക്കെ കണ്ടാണ് വളരുന്നത്.
ലല്ലുഷിനെ ഉപേക്ഷിച്ചിട്ട് പോയിക്കൂടേ, പണത്തിന് വേണ്ടിയാണോ കല്യാണം കഴിച്ചത് എന്നൊക്കെ എന്റെ വീഡിയോയുടെ താഴെ ചിലര്‍ കമന്റുമായി എത്തിയിരുന്നു. പൈസയില്‍ എന്ത് കാര്യമിരിക്കുന്നു. സമാധാനമല്ലേ വേണ്ടത്. ജീവിക്കാന്‍ തീര്‍ച്ചയായും പണം വേണം. പക്ഷേ ഇത്രയധികം ടെന്‍ഷന്‍ അടിച്ചിട്ടും അദ്ദേഹത്തിനെതിരെ ഞാനിതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.
പ്രണയമെന്ന് പറയുന്നത് അദ്ദേഹത്തിനുള്ളില്‍ തീരെയില്ല. എനിക്കാണെങ്കില്‍ ഉള്ളിന്റെ ഉള്ളില്‍ പ്രണയം കൂടുതലുള്ള ആളുമാണ്. പക്ഷേ എനിക്ക് കിട്ടിയ ആള്‍ നേരെ വിപരീത സ്വഭാവക്കാരനും. പ്രണയിക്കേണ്ട പ്രായത്തില്‍ എന്റെ സഹോദരങ്ങളൊക്കെ എന്ത് വിചാരിക്കുമെന്ന് കരുതിയാണ് ഞാന്‍ പ്രണയിക്കാതെ ഇരുന്നത്. പക്ഷേ അവരെല്ലാം പ്രണയിച്ചാണ് കല്യാണം കഴിച്ചത്. എന്റെ പ്രണയം അങ്ങനെ സ്റ്റക്കായി പോയി. കല്യാണം കഴിഞ്ഞിട്ട് പ്രണയിക്കാമെന്ന് വിചാരിച്ചപ്പോള്‍ അദ്ദേഹം അങ്ങനെ ഒരാളല്ലാതെയും പോയി. എന്റെ ഭര്‍ത്താവിന് മറ്റൊരു പ്രണയം ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് എന്നെ സ്നേഹിക്കാന്‍ പറ്റാതെ പോയി. ഈ നിമിഷം വരെ എന്നെ പ്രണയിച്ചിട്ടില്ല. ഭാര്യ എന്ന നിലയില്‍ എന്നെ സംരക്ഷിച്ചിട്ടുണ്ട്. എന്റെ കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. പക്ഷേ മദ്യപാനം നിര്‍ത്തണമെന്നേയുള്ളു. മദ്യപിച്ചതിന് ശേഷം അദ്ദേഹം പറയുന്ന വാക്കുകള്‍ ഒട്ടും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ്,' സുമ പറയുന്നത്.