മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് നടി താരകല്യാണിന്റേത്. താര മാത്രമല്ല, അമ്മ സുബലക്ഷ്മിയും മകള്‍ സൗഭാഗ്യയും പേരക്കുട്ടി സുദര്‍ശനയുമെല്ലാം ഇന്ന് മലയാളികള്‍ക്ക് പരിചിതരാണ്. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമാണ് ഇവരെല്ലാം തന്നെ. ഇപ്പോള്‍ താരയുടെ മകള്‍ സൗഭാഗ്യ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ശസ്ത്രക്രിയയ്ക്കായി തിയേറ്ററിലേക്ക് പോവും മുന്‍പ് പേരക്കുട്ടി സുദര്‍ശനയെ ലാളിക്കുന്ന താര കല്യാണിനെ ചിത്രത്തില്‍ കാണാം.എനിക്കൊരു വലിയ കുടുംബമുണ്ട്. ഒരിക്കല്‍ പോലും നേരിട്ട് കണ്ടിട്ടിട്ടിലാത്ത എത്രയോ ആളുകള്‍; നിങ്ങളെന്നേ സ്‌നേഹിക്കുന്നുണ്ട്, എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങള്‍ അമ്മക്ക് വേണ്ടി പ്രാര്‍ത്ഥിക്കും എന്നുറപ്പുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥനയുടെ ശക്തി ഞങ്ങള്‍ക്ക് തുണയായുണ്ടാവട്ടെ. ഓപ്പറേഷന്‍ തിയേറ്ററിലേക്ക് മാറ്റും മുന്‍പുള്ള ഒരു മനോഹര മുഹൂര്‍ത്തം. ആ നിമിഷം വീണ്ടും വീണ്ടും ഞാന്‍ എന്റെ മനസ്സില്‍ പ്ലേ ചെയ്തുകൊണ്ടിരിക്കുകയാണ്, സൗഭാഗ്യ കുറിച്ചു.
അമ്മയ്ക്ക് എന്തുപറ്റിയതാണെന്നാണ് ആരാധകര്‍ സൗഭാഗ്യയോട് ചോദിക്കുന്നത്. ശസ്ത്രക്രിയ വിജയകരമാവാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നുള്ള കമന്റുകളും ചിത്രത്തിന് താഴെ നിറയുകയാണ്. കുറച്ചുനാളുകളായി ശബ്ദം അടഞ്ഞിരിക്കുകയാണ്, തൊണ്ടയ്ക്ക് സുഖമില്ലാത്തതിനാല്‍ ഒരു മേജര്‍ സര്‍ജറി ഉടനെയുണ്ടാവും, എന്ന് താര കല്യാണ്‍ കഴിഞ്ഞ ദിവസം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നു.