Latest News

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് ഇത്രയധികം സന്തോഷിക്കുന്നത് ആരാണ്? മകളെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയ വിവരം പങ്ക് വച്ച് സൗഭാഗ്യ

Malayalilife
 ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് ഇത്രയധികം സന്തോഷിക്കുന്നത് ആരാണ്? മകളെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയ വിവരം പങ്ക് വച്ച് സൗഭാഗ്യ

രൊറ്റ സിനിമയിലോ സീരിയലിലോ പോലും അഭിനയിച്ചിട്ടില്ലെങ്കിലും അങ്ങനെയൊരു താരത്തിനു ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യതയാണ് നടി താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യയ്ക്ക്. അമ്മയും അച്ഛനും അമ്മൂമ്മയും ഭര്‍ത്താവുമൊക്കെ അഭിനയ മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നവരായിട്ടും അങ്ങനെയൊരു സൗഭാഗ്യം എളുപ്പത്തില്‍ സ്വന്തമാക്കാമായിരുന്നിട്ടും അതെല്ലാം വേണ്ടെന്നു വച്ച് നൃത്തവും കുടുംബ ജീവിതവുമൊക്കെയായി മുന്നോട്ടു പോകുന്ന സൗഭാഗ്യ വെങ്കിടേഷിന് താരങ്ങളേക്കാള്‍ സോഷ്യല്‍ മീഡിയാ ആരാധകരുമുണ്ട്. സ്വന്തം യൂട്യൂബ് ചാനലിലൂടെ നിരന്തരം കുടുംബ വിശേഷങ്ങള്‍ അറിയിക്കുന്ന സൗഭാഗ്യയുടെ എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും ആരാധകര്‍ക്കും അറിയാം. ഇപ്പോഴിതാ, മകളുടെ ഒരു സങ്കട വാര്‍ത്തയാണ് സൗഭാഗ്യ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

മൂന്നു വയസുകാരിയായ മകള്‍ സുധാപ്പൂവിനെ ഇപ്പോള്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുഞ്ഞു ബെഡിനെ താഴെ ഒരു കയ്യില്‍ ഇഞ്ചക്ഷന്‍ ഡ്രിപ്പും മറു കയ്യില്‍ ഹോസ്പിറ്റലിലെ അഡ്മിറ്റ് ബാന്റും ധരിച്ചുള്ള സുധാപ്പൂവിന്റെ നില്‍പ്പ് അതിമനോഹര ചിത്രമാക്കി സൗഭാഗ്യ പങ്കുവച്ചതോടെയാണ് വിവരം ആരാധകരും അറിഞ്ഞത്. ആ നില്‍പ്പും ചിരിയും കണ്ടാല്‍ എന്തെങ്കിലും അസുഖം വന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണെന്ന് പറയാന്‍ സാധിക്കില്ല. 'ഈ മിസ്സ് ഹാപ്പി ഫെയിസ് ആരാണ്, ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിന് ഇത്രയധികം സന്തോഷിക്കുന്നത്' അന്നാണ്  സൗഭാഗ്യ മകളുടെ ചിത്രത്തിന് നല്‍കിയ ക്യാപ്ഷനും. അതേസമയം, ഇഞ്ചക്ഷന്‍ ഡ്രിപ്പിട്ട കുഞ്ഞു കൈ അനങ്ങാതിരിക്കാന്‍ അകം കയ്യില്‍ പാഡ് വച്ച് ബാന്‍ഡേജും ചുറ്റിയിട്ടുണ്ട്.

കുഞ്ഞുങ്ങളായതിനാല്‍ തന്നെ അസുഖം വന്നാല്‍ അടങ്ങിയൊരിടത്ത് കിടക്കില്ലെന്ന് ഉറപ്പാണ്. ആശുപത്രി മുറിയിലെ ഇട്ടാവട്ടത്ത് പരമാവധി ഓടിക്കളിക്കുന്ന അവര്‍ ഇഞ്ചക്ഷന്‍ ഡ്രിപ്പിട്ട കൈ ശ്രദ്ധിക്കാതെ തട്ടുകയും മുട്ടുകയും ഒക്കെ ചെയ്യും. അപ്പോള്‍ കുത്തിവച്ചിരിക്കുന്ന സ്ഥാനം മാറിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ പാഡ് വച്ച് ബാന്‍ഡേജ് കെട്ടി കൈ അനങ്ങാത്ത തരത്തിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അര്‍ജ്ജുനും സൗഭാഗ്യയും കന്യാകുമാരിയിലേക്ക് യാത്ര പോയത്. പുതിയ കാര്‍ വാങ്ങിയതിന്റെ സന്തോഷത്തില്‍, അതിലൊരു ട്രിപ്പ് പോകണം എന്ന് പ്ലാനിട്ട് കഴിഞ്ഞ ദിവസമാണ് സൗഭാഗ്യയും അര്‍ജുനും മറ്റ് കുടുംബാഗങ്ങളും ചേര്‍ന്ന് കന്യാകുമാരിയിലേക്ക് ടൂര്‍ പോയത്. യാത്രയിലെ വിശേഷങ്ങള്‍ എല്ലാം കഴിഞ്ഞ വീഡിയോയില്‍ സൗഭാഗ്യ കാണിച്ചിരുന്നു.

പക്ഷെ ആ യാത്ര സുധാപ്പൂ ഒട്ടും ആസ്വദിച്ചില്ല, ഭയങ്കര കരച്ചിലും, മൂഡ് സ്വിങ്‌സും ഒക്കെയായിരുന്നു മകള്‍ക്ക് എന്ന് ആ വീഡിയോയില്‍ തന്നെ സൗഭാഗ്യ പറയുന്നുണ്ട്. സുധാപ്പൂന് എന്ത് പറ്റി, വയ്യായ്ക ഒന്നും മുഖത്തില്ലല്ലോ, സോ ക്യൂട്ട്, അസുഖം എന്ത് തന്നെയാണെങ്കിലും പെട്ടന്ന് സുഖം പ്രാപിച്ച് തിരിച്ചുവരട്ടെ എന്നൊക്കെയാണ് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റ്. ശ്രുതി രജിനികാന്ത്, അശ്വതി ശ്രീകാന്ത്, ലിന്റു റോണി തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ കമന്റും ഇക്കൂട്ടത്തില്‍ പെടുന്നു. അച്ഛന്‍ അര്‍ജുന്‍ സോമശേഖരന്‍ തന്നെയാണ് സുധാപ്പൂന്റെ ഫോട്ടോ എടുത്തിരിക്കുന്നത്.

ഇപ്പോള്‍ സൗഭാഗ്യ പുറത്തുവിട്ടിരിയ്ക്കുന്ന ഫോട്ടോയുടെ അടിസ്ഥാനത്തില്‍ മകള്‍ക്ക് വലിയ കുഴപ്പമൊന്നും ഉള്ളതായി തോന്നുന്നില്ല. അതേ സമയം ഈ ആശുപത്രി വാസത്തിന്റെ വിശദവിവരങ്ങളുമായി സൗഭാഗ്യ ഉടന്‍ അടുത്ത വീഡിയോയുമായി വരും എന്നാണ് ഫോളോവേഴ്‌സിന്റെ പ്രതീക്ഷ.


 

Read more topics: # സൗഭാഗ്യ
sowbhagya venkitesh daughters photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES