2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന സിനിമയിലൂടെ ഏറെ പരിചിതനായ നടനാണ് അശ്വിന്‍ ജോസ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി, കുമ്പാരീസ് എന്നി ചിത്രങ്ങളിലൂടെയും ഷോര്‍ട്ഫിലിമിലൂടെയും കൈയ്യടി നേടിയ നടന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
കുഞ്ഞതിഥി എത്തിയ സന്തോഷം ആണ് നടന്‍ പങ്ക് വച്ചിരിക്കുന്നത്. ഇറ്റ്സ് എ ബേബി ഗേള്‍ എന്ന ക്യാപ്ഷനോടെയാണ് അശ്വിന്‍ മകളെത്തിയ സന്തോഷം പങ്കുവെച്ചത്. ഇറ്റ്സ് എ ബേബി ഗേള്‍ എന്ന ബലൂണ്‍ പിടിച്ച് പ്രിയപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പങ്കിട്ടിരുന്നു അദ്ദേഹം.
ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമായി മാലാഖ കുഞ്ഞെത്തി. ദൈവത്തിന് നന്ദി, ഇങ്ങനെയൊരു അനുഗ്രഹം തന്നതിന് നന്ദിയെന്നുമായിരുന്നു അശ്വിന്‍ കുറിച്ചത്. പ്രിയപ്പെട്ടവരെല്ലാം അശ്വിനും ഫെബയ്ക്കും ആശംസകള്‍ അറിയിച്ചിരുന്നു. വൈകാതെ തന്നെ ആളെത്തുമെന്ന് നേരത്തെ അശ്വിന്‍ പറഞ്ഞിരുന്നു.
മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഞങ്ങളുടെ കുടുംബം വലുതാവാന്‍ പോവുകയാണ്. കുഞ്ഞതിഥിയെ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യ എന്നായിരുന്നു നേരത്തെ അശ്വിന്‍ കുറിച്ചത്. ആ പോസ്റ്റും ചിത്രങ്ങളും വൈറലായിരുന്നു.
11 വര്‍ഷം പ്രണയിച്ച ശേഷമായിരുന്നു ഫെബയും അശ്വിനും ഒന്നിച്ചത്.അഭിനയം മാത്രമല്ല എഴുത്തും വഴങ്ങുമെന്നും അശ്വിന്‍ തെളിയിച്ചിരുന്നു. അനുരാഗത്തിലൂടെയായിരുന്നു അശ്വിന്‍ എഴുത്തില്‍ കൈയ്യടി നേടിയത്. പാലും പഴവും എന്ന ചിത്രത്തിലായിരുന്നു ഒടുവിലായി അശ്വിന്‍ വേഷമിട്ടത്. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീര ജാസ്മിനായിരുന്നു നായിക. നീണ്ട ഇടവേളയ്ക്ക് ശേഷമായി മീര തിരിച്ചെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു.