Latest News

ഒന്നുകില്‍ വേട്ടക്കാരനാകുക അല്ലെങ്കില്‍ വേട്ടയാടപ്പെടുക'; പ്രതീക്ഷയുണര്‍ത്തി ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ 'നരിവേട്ട' ഫസ്റ്റ് ലുക്ക്

Malayalilife
 ഒന്നുകില്‍ വേട്ടക്കാരനാകുക അല്ലെങ്കില്‍ വേട്ടയാടപ്പെടുക'; പ്രതീക്ഷയുണര്‍ത്തി ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ 'നരിവേട്ട' ഫസ്റ്റ് ലുക്ക്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് നരിവേട്ട. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വളരെ തീവ്രമായ ഡ്രാമ ആയിരിക്കും ചിത്രമെന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് നല്‍കുന്നത്. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യുഎഇ യിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

പ്രേക്ഷകരുടെ പ്രിയങ്കരനായ ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൊലീസ് യൂണിഫോമില്‍ പകുതി ഭാഗം മറച്ചു കൊണ്ട് നില്‍ക്കുന്ന ടൊവിനോയെയും പിന്നില്‍ ദുരൂഹതയെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു പോസ്റ്ററുമായി ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

മറവികള്‍ക്കെതിരേ ഓര്‍മ്മയുടെ പോരാട്ടമാണ് നരിവേട്ട എന്ന് ചിത്രത്തിലൂടെ വ്യക്തമാക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ എന്ന് പിആര്‍ വാഴൂര്‍ ജോസ് പറയുന്നു. ഇന്ത്യന്‍ സിനിമയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസന്‍ എന്നിവര്‍ നിര്‍മ്മിച്ച് അനുരാജ് മനോഹരാണ് ഈ ചിത്രംസംവിധാനം ചെയ്യുന്നത്. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - എന്‍. എം. ബാദുഷ.

വയനാട്ടിലും, കുട്ടനാട്ടിലുമായി എണ്‍പതുദിവ സത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിലൂടെ യാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.ഒരു നാടിന്റെ അവകാശ പോരാട്ടത്തിലൂടെ യാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. നിരവധി സാമൂഹ്യ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന ഈ ചിത്രം വന്‍ മുതല്‍മുടക്കില്‍ വലിയ ക്യാന്‍വാസ്സിലൂടെയാണ് അവതരണം.

ഏറെ സാമൂഹ്യ പ്രതിബദ്ധത ഒദ്യോഗിക ജീവിതത്തിലും, വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ വര്‍ഗീസ് എന്ന കഥാപാത്രത്തിന്റെ സംഘര്‍ഷമാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ടൊവിനോ തോമസ്സാണ് വര്‍ഗീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പ്രശസ്ത തമിഴ് നടനും, സംവിധായകനുമായ ചേരന്‍,സുരാജ് വെഞ്ഞാറമൂടും ഈ ചിത്രത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയംവദാ കൃഷ്ണയാണ് നായിക. ആര്യാ സലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട്, പ്രശാന്ത് മാധവന്‍, എന്‍.എം. ബാദുഷ എന്നിവരും എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇവര്‍ക്കൊപ്പം നിരവധി താരങ്ങളും, പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്റേതാണ് തിരക്കഥ. സംഗീതം. ജെയ്ക്ക് ബിജോയ്‌സ്. ഛായാഗ്രഹണം - വിജയ്. എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്. പ്രൊജക്റ്റ് ഡിസൈന്‍ ഷെമി. കലാസംവിധാനം - ബാവ. മേക്കപ്പ് - അമല്‍. കോസ്റ്റ്യും ഡിസൈന്‍ -അരുണ്‍ മനോഹര്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രതീഷ് കുമാര്‍. നിര്‍മ്മാണ നിര്‍വ്വഹണം - സക്കീര്‍ ഹുസൈന്‍ , പ്രതാപന്‍ കല്ലിയൂര്‍. ഫോട്ടോ . ശ്രീരാജ്

Read more topics: # നരിവേട്ട.
narivetta movie first look

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES