'ഞാന്‍ അവസാനമായി ഒരു ബസ്സില്‍ കയറിയത് അനൂപിന്റെ അച്ഛന്റെ സിനിമയില്‍' സിനിമാ ചിത്രീകരണത്തിനിടെ ബസില്‍ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ശോഭന

Malayalilife
topbanner
 'ഞാന്‍ അവസാനമായി ഒരു ബസ്സില്‍ കയറിയത് അനൂപിന്റെ അച്ഛന്റെ സിനിമയില്‍'  സിനിമാ ചിത്രീകരണത്തിനിടെ ബസില്‍ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ശോഭന

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ശോഭന, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പം ദുല്‍ഖറും, കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രീകരണത്തിന്റെ ഇടവേളയില്‍ പകര്‍ത്തിയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടുള്ള ശോഭനയുടെ കുറിപ്പാണ് വൈറലാവുന്നത്. 

ചിത്രീകരണത്തിന്റെ ഭാഗമായി ബസില്‍ യാത്ര ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ട് ശോഭന കുറിച്ചത് ഇങ്ങനെയാണ്.'ഞാന്‍ അവസാനമായി ഒരു ബസ്സില്‍ കയറിയത് അനൂപിന്റെ അച്ഛന്റെ സിനിമയിലായിരുന്നു' .ശോഭനയും സുരേഷ് ഗോപിയും എറെ നാളുകള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത് .
  

 

Read more topics: # sobhana,# facebook post
sobhana facebook post

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES