ഞാന്‍ വളരെ സെലക്ടീവെന്നും എനിക്ക് നിലപാടുകള്‍ ഉണ്ടെന്നും നടന്‍ സിജു വില്‍സണ്‍. പ്രേമം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം പിടിച്ച സിജു തന്റെ സിനിമാജീവിതത്തെപറ്റി സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്. സിജു വിത്സണ്‍ വളരെ സെലക്ടീവാണ്. എത്ര വലിയ സംവിധായകനായാലും കഥാപാത്രത്തെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്നു പറയാനുള്ള ധൈര്യം ഉണ്ടെന്നും സിജു പറയുന്നു. സിനിമയില്‍ എത്തിയതിന് ശേഷം ഒരുപാട് അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ, സിനിമയുടെ എണ്ണം കൂട്ടാനല്ല സിനിമ ചെയ്യുന്നത്. വിരലില്‍ എണ്ണാവുന്ന സിനിമകളേ ഉള്ളു എങ്കിലും ചെയ്യുന്നവ നല്ല സിനിമകളാകണം എന്ന് ഉറപ്പിച്ചിരുന്നതായും സിജു പറയുന്നു.
മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രമായിരുന്നു സിജുവിന്റെ ആദ്യ സിനിമ. സ്‌കൂള്‍ കാലം മുതല്‍ ചങ്ങാതിമാരായ നിവിന്‍പോളിയും അല്‍ഫോണ്‍സ് പുത്രനും നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ഓഡിഷന് പോയത്. കോമഡി താരമായും സഹനടനായും നായകനായും വില്ലനായും പ്രേക്ഷകമനസ്സില്‍ ഇടം നേടിയ സിജു ആകെ അഭിനയിച്ചത് 12 സിനിമകളിലാണ്.
സിനിമകള്‍ സെലക്ട് ചെയ്യുന്നതില്‍ കുടുംബത്തിന്റെ പങ്ക് വളരെ വിലപ്പെട്ടതെണെന്നാണ് സിജുവിന്റെ അഭിപ്രായം. സിനിമാ ജിവീതം തുടങ്ങിയതേ ഉള്ളൂ. അതിനാല്‍ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്നും സിജു വെളിപ്പെടുത്തുന്നു.