സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് . തന്റെ കുടുംബവിശേഷങ്ങളും വർക്ക് ഔട്ട് വീഡീയോകളുമൊക്കെ ആരാധകരുമായി പങ്ക് വക്കാറുള്ള നടിയിപ്പോൾ കുടുംബത്തോടൊപ്പം അവധിയാഘോഷത്തിലാണ്.
ഭർത്താവ് രാജ് കുന്ദ്ര, മകൻ വിയാൻ, സഹോദരി ഷമിത ഷെട്ടി എന്നിവർക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. അവധി ആഘോഷങ്ങൾ ക്കിടയിൽ ഭർത്താവിനൊപ്പമുള്ള പ്രണയാർദ്രമായ ചില നിമിഷങ്ങൾ ശിൽപ ഷെട്ടി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു.
ലണ്ടൻ തെരുവിൽ രാജുവുമൊന്നിച്ച് ചുംബിക്കുന്നതിന്റെ ഒരു ബൂമറാങ് വീഡിയോയാണ് ശിൽപ ഷെട്ടി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ;ജുമ്മാ ചുമ്മാ ദേ ദേഎന്ന തലക്കെട്ടോടെയാണ് ശിൽപ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 16 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.