ഹിന്ദി, തമിഴ്,തെലുങ്ക് തുടങ്ങിയ ഭാഷകളിലെ മികവുറ്റ അഭിനയത്തിലൂടെ ശ്രദ്ധേയയായ അഭിനേത്രിയാണ് ശില്‍പ ഷെട്ടി. ഒരു കാലത്ത് ബോളിവുഡ് ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന ശില്‍പയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹോങ്കോങ്ങില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയ്്ക്കും മകന്‍ വിയാനും ഒപ്പം അവധി ആഘോഷിക്കുന്ന തിരക്കിലാണ് ശില്‍പ ഇപ്പോള്‍. തന്റെ ആഘോഷങ്ങളുടെ ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കുന്ന ശില്‍പ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ട് ഞെട്ടിയിരിക്കയാണ് ആരാധകര്‍.
24 കാരറ്റ് സ്വര്‍ണത്തകിടുകള്‍ കൊണ്ട് അലങ്കരിച്ച വാനില കോണ്‍ ഐസ്‌ക്രീമാണ് ശില്‍പ കഴിക്കുന്നതെന്നാണ് വീഡിയോയുടെ പത്യേകത. ഐസ്‌ക്രീം പാര്‍ലറില്‍ നിന്നും ഐസ്‌ക്രീം വാങ്ങുന്നതും അത് കഴിച്ച് രുചി വിവരിക്കുന്നതുമായ ശില്‍പയുടെ വീഡിയോ ആണ് വൈറലാകുന്നത്. കോണില്‍ വളരെ മനോഹരമായാണ് സ്വര്‍ണ്ണത്തകിടുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. 13 ഡോളര്‍ അതായത് ഏകദേശം 948 രൂപയാണ് ഈ ഒരു സ്‌കൂപ്പ് ഐസ്‌ക്രീമിന്റെ വില.
ഇന്ന് ഒട്ടുമിക്ക പ്രമുഖ ഡെസേര്‍ട്ട് ബ്രാന്റുകളും തങ്ങളുടെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ സ്വര്‍ണത്തരികള്‍ ചേര്‍ത്ത് അലങ്കരിക്കാറുണ്ട്. ഇത്തരത്തില്‍ സ്വര്‍ണ ഇലകള്‍ കൊണ്ട് അലങ്കരിച്ച പിറന്നാള്‍ കേക്കു മുറിച്ചാണ് പ്രിയങ്ക ചോപ്ര തന്റെ കഴിഞ്ഞ പിറന്നാള്‍ ആഘോഷമാക്കിയത്. ശുദ്ധമായ സ്വര്‍ണത്തരികള്‍ ഭക്ഷിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണെന്നതും ഇത് ശരീരത്തിന്റെ മെറ്റബോളിസം കൂട്ടുമെന്നതും ഒരു പരസ്യതന്ത്രമായി സ്വീകരിച്ചിരിക്കുകയാണ് ഫുഡ് കമ്പനികള്‍.