അമിതഭാരം നിയന്ത്രിക്കാന്‍ പൊതുവെ എല്ലാവരും ഭക്ഷം നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രത്യേകിച്ച് നമ്മെ കൊതിപ്പിക്കുന്ന മധുര പലഹാരങ്ങള്‍. പല വിശിഷ്ട അവസരങ്ങളിലും ദിവസങ്ങളിലുമൊക്ക കൊഴുപ്പിനെയും വണ്ണത്തെയും പേടിച്ച് ഇഷ്ടമുളള മധുരപലഹാരങ്ങള്‍ വേണ്ടെന്നു വയ്ക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ അമിതഭാരം കുറയ്ക്കാന്‍ മധുരം പാടെ ഒഴിവാക്കേണ്ടതില്ലെന്നാണ് ഫിറ്റ്നസ് ക്വീന്‍ ശില്‍പ്പ ഷെട്ടി പറയുന്നത്.
എല്ലാ ഞായറാഴ്ച്ചയും ശില്‍പ്പാ ഷെട്ടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ തനിക്കേറ്റവും ഇഷ്ടപ്പെട്ട മധുരപലഹാരങ്ങള്‍ കഴിക്കുന്ന വീഡിയോയും അവയെ കുറിച്ചുള്ള ചെറു വിവരണങ്ങളും നല്‍കാറുണ്ട്. 43 കാരിയായ ശില്‍പ ഇപ്പോഴും എങ്ങനെയാണ് ഇത്രയും ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും ഇരിക്കുന്നതെന്ന് ആരാധകര്‍ക്ക് അത്ഭുതമാണ്. ഇഷ്ടമുളളതെല്ലാം കഴിച്ചും എങ്ങനെയാണ് ബോഡിവെയ്റ്റ് മെയിന്റെയിന്‍ ചെയ്യുന്നതെന്ന് നമ്മള്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഇതേ ചോദ്യം ചോദിച്ച് താരത്തിന് നിരവധി കമന്റുകളും വരാറുണ്ട്. ഈ പശ്ചാത്തലത്തില്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ തന്റെ ഫിറ്റ്നെസ്സ് രഹസ്യം പുറത്തുവിട്ടത്.മധുരപലഹാരങ്ങളുടെ പ്ലേറ്റ് മുന്‍പില്‍ വച്ച കഴിക്കണേ വേണ്ടേ എന്ന് ചോദിച്ച ശേഷം താരം തന്റെ ഇഷ്ട ഇന്ത്യന്‍ മധുരപലഹാരങ്ങള്‍ കഴിക്കുകയായിരുന്നു. ഞായറാച ദിവസം നമുക്ക് ഇഷ്ടമുളളതൊക്കെ കഴിക്കണമെന്നും താരം പറയുന്നു.
20 സൂര്യനമസ്‌ക്കാരം, 20 ബര്‍പ്പീസ്, 30 മിനിറ്റ് നീണ്ട കാര്‍ഡിയോ എന്നിവയാണ് മധുരപലഹാരങ്ങള്‍ കൊണ്ട് ശരീരത്തിലെത്തിയ കലോറികള്‍ കത്തിച്ചു കളയാന്‍ ശില്‍പ്പ ചെയ്യുന്നതെന്നും പറയുന്നുണ്ട്. ശില്‍പ്പയുടെ ഇന്‍സ്റ്റഗ്രാം നിറയെ ഫിറ്റനസ്സ് വീഡിയോകളും ഡയറ്റ് ടിപ്സുമാണ്. താരത്തിന്റെ ആരോഗ്യ രഹസ്യം അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്. '30 ടോപ് ഹെല്‍ത്ത് ആന്റ് ഫിറ്റനസ്സ് ഇന്‍ഫല്‍വെന്‍സേഴ്സ് ഇന്‍ ഇന്ത്യ' യുടെ പട്ടികയില്‍ ഇടംപിടിച്ച വ്യക്തിയാണ് ശില്‍പ്പ.