Latest News

അമ്മ പോയിട്ട് 31 വര്‍ഷം; ഓരോന്നും നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് അതിന്റെ ആഴം എത്രത്തോളം ആണെന്നും അതിന്റെ നഷ്ട്ടം ഒരിക്കലും നികത്താന്‍ പറ്റില്ലയെന്നും മനസിലാകുന്നത്;  കുറിപ്പുമായി സീമ ജി നായര്‍ 

Malayalilife
 അമ്മ പോയിട്ട് 31 വര്‍ഷം; ഓരോന്നും നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് അതിന്റെ ആഴം എത്രത്തോളം ആണെന്നും അതിന്റെ നഷ്ട്ടം ഒരിക്കലും നികത്താന്‍ പറ്റില്ലയെന്നും മനസിലാകുന്നത്;  കുറിപ്പുമായി സീമ ജി നായര്‍ 

സിനിമ-സീരിയല്‍ മേഖലയില്‍ വളരെ വര്‍ഷങ്ങളായി ജീവമാണ് സീമ ജി നായര്‍. തന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കാണ് സീമ ഉപയോഗിക്കുന്നത്. അമ്മയാണ് കാരുണ്യപ്രവര്‍ത്തനങ്ങളിലേക്ക് തിരിയാന്‍ നടിയ്ക്ക് മാതൃകയായത്. കുട്ടിക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു സീമയുടെ അമ്മ. ഇപ്പോഴിതാ തന്റെ അമ്മയുടെ വേര്‍പാടിന്റെ 31-ാം വര്‍ഷത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സീമ.

ഇന്നെന്റെ അമ്മ പോയിട്ട് 31 വര്‍ഷം ആവുന്നു.. എത്ര പെട്ടെന്ന് കടന്നു പോകുന്നു വര്‍ഷങ്ങള്‍.. ഒന്നും എഴുതാന്‍ പറ്റുന്നില്ല, ഓരോന്നും നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് അതിന്റെ ആഴം എത്രത്തോളം ആണെന്നും അതിന്റെ നഷ്ട്ടം ഒരിക്കലും നികത്താന്‍ പറ്റില്ലയെന്നും മനസിലാകുന്നത്.. ജീവിതത്തില്‍ അനുഭവങ്ങള്‍ ഏറിയപ്പോള്‍ അതൊന്നു ഇറക്കി വെക്കാന്‍, നെഞ്ചില്‍ ഒന്ന് തല ചായ്ക്കാന്‍ അമ്മ ഉണ്ടായിരുന്നുവെങ്കില്‍ എത്രയോ വട്ടം ആഗ്രഹിച്ചു.. ഒരു വട്ടം കൂടി ഒന്ന് കാണാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന് എത്രവട്ടം കൊതിച്ചു.. എല്ലാം ആഗ്രഹിക്കാനല്ലെ പറ്റൂ.. പണ്ടൊന്നും അങ്ങനെ ഒരുമിച്ചുള്ള ഫോട്ടോകള്‍ ഒന്നും ഉണ്ടായിരുന്നില്ല, സൂക്ഷിച്ചു വെക്കാന്‍ അറിയില്ല.. സൂക്ഷിച്ചതൊക്കെ ചീത്തയായി പോയിരുന്നു.. ഈ ഫോട്ടോ പ്രിയപ്പെട്ട വിജീഷ് എനിക്ക് ചെയ്തു തന്നതാണ്.. വിജീഷ് നിന്നോട് ഒരുപാട് നന്ദിയുണ്ട്.. ഇന്ന് ബലിയിട്ടതിനു ശേഷം ഗുരുവായൂര്‍ സാന്ദീപനീയിലേക്ക് പോകണം, പ്രിയപ്പെട്ട അമ്മമാരോടൊപ്പം ഒരു പിടി ചോറുണ്ണണം.. അത് കണ്ട് 'അമ്മ' സന്തോഷിക്കുന്നുണ്ടാവും.. ഞാനല്ലെ പോന്നുള്ളൂ (എന്റെ സീമ മോന് എത്ര അമ്മമാരാണ് ഉളളതെന്ന്).. എന്റെ അമ്മ കാണുന്നുണ്ടാവും എല്ലാം, എല്ലാം. വല്ലാണ്ട് ആഗ്രഹിച്ചു പോകുന്നു ഒന്ന് കാണാന്‍'', എന്നാണ് സീമ ജി നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 

കുട്ടിക്കാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു സീമയുടെ അമ്മ. ആ കല തന്നെയാണ് മകള്‍ക്കും പകര്‍ന്ന് കിട്ടിയത്.നാടകരം?ഗത്തായിരുന്നു സീമയുടെ അമ്മ സജീവമായിരുന്നത്. ഒമ്പത് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങി.

സീമ അടക്കം മൂന്ന് മക്കളായിരുന്നു. അമ്മയുടെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആ?ശ്രയം. അതുകൊണ്ട് തന്നെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു സീമയുടെ കുട്ടിക്കാലം. പ്രസവശേഷം പോലും വിശ്രമിക്കാതെ തട്ടില്‍ കയറി നാടകം കളിച്ച അമ്മയെ പറ്റി സീമ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. മക്കളേയും കൊണ്ടായിരുന്നുവത്രെ അഭിനയിക്കാന്‍ പോയിരുന്നത്.സ്റ്റേജിന് അരികില്‍ തൊട്ടില്‍ കെട്ടി തങ്ങളെ സുരക്ഷിതമായി കിടത്തിയിട്ടാണ് അമ്മ നാടകം ചെയ്തിരുന്നതെന്നും സീമ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. കല ജീവിതമാര്‍?ഗമാക്കിയാലുള്ള ബുദ്ധിമുട്ട് അറിയാവുന്നതുകൊണ്ടാകും തന്റെ മക്കള്‍ കലയിലേക്ക് വരരുതെന്ന് ആ അമ്മ ആഗ്രഹിച്ചിരുന്നു.

seema g nair shares heartfelT note

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES