Latest News

41 വര്‍ഷം ആയി രംഗത്ത് വന്നിട്ട്; ചീത്ത പറഞ്ഞേ തീരു എന്നുള്ളവര്‍ പറഞ്ഞു കൊണ്ടേ ഇരിക്കുക;പറ്റാവുന്ന അത്രയും പറയുക;നിങ്ങള്‍ക്ക് മടുക്കുന്നതു വരെ പറയുക;  എമ്പുരാന്‍ സിനിമയെ പിന്തുണച്ചതിന് സൈബര്‍ ആക്രമണം നേരിട്ടതോടെ മറുപടിയുമായി സീമ ജി നായര്‍

Malayalilife
 41 വര്‍ഷം ആയി രംഗത്ത് വന്നിട്ട്; ചീത്ത പറഞ്ഞേ തീരു എന്നുള്ളവര്‍ പറഞ്ഞു കൊണ്ടേ ഇരിക്കുക;പറ്റാവുന്ന അത്രയും പറയുക;നിങ്ങള്‍ക്ക് മടുക്കുന്നതു വരെ പറയുക;  എമ്പുരാന്‍ സിനിമയെ പിന്തുണച്ചതിന് സൈബര്‍ ആക്രമണം നേരിട്ടതോടെ മറുപടിയുമായി സീമ ജി നായര്‍

'എമ്പുരാന്‍' സിനിമയെ പിന്തുണച്ചതിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് സീമ ജി നായര്‍. പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടുന്നവരാണ് ചീത്ത പറയാന്‍ എത്തുന്നതെന്നും ഈ ചീത്ത വിളികളൊന്നും തന്നെ ബാധിക്കില്ല എന്നാണ് നടി പറയുന്നത്.

അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോളും തെറി അഭിഷേകങ്ങള്‍ നടത്തുന്നവരോടും എനിക്കൊന്നേ പറയാന്‍ ഉള്ളു, (പറയുന്ന തെറികള്‍ 7 ജന്മം എടുത്താലും തീരാത്ത അത്രയും ഉണ്ട്) ..41 വര്‍ഷമായി ഞാന്‍ ഈ രംഗത്ത് വന്നിട്ട്. ഇന്ന ജാതിയുടെ മാത്രം റോളുകളെ ചെയ്യുകയുള്ളൂ എന്ന് പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ടു തന്നെ ഈശ്വരന്‍ നില നിര്‍ത്തുന്ന അത്രയും കാലം, എന്റെ തൊഴിലിനെ പ്രതിനിധാനം ചെയ്യുന്ന വേഷങ്ങള്‍ കെട്ടും. ചീത്ത പറഞ്ഞേ തീരു എന്നുള്ളവര്‍ പറഞ്ഞു കൊണ്ടേ ഇരിക്കുക. പറ്റാവുന്ന അത്രയും പറയുക. നിങ്ങള്‍ക്ക് മടുക്കുന്നതു വരെ പറയുക.ഒരു പോസ്റ്റിട്ടപ്പോള്‍ ഇത്രയും ചീത്തകളാണ് നിങ്ങള്‍ പറയുന്നതെങ്കില്‍? 

സീമ മുമ്പ് ഇട്ട പോസ്റ്റ് ഇങ്ങനെ:

തെറിയുടെ പൂമൂടല്‍ നടന്നുകൊണ്ടിരിക്കുന്നു. ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. ആരൊക്കെ എത്ര തെറി വിളിച്ചാലും എങ്ങും ഏശീല്ലാ. കാരണം അത്രയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു നീക്കിയിട്ടുള്ളത്. സിനിമയില്‍ ചാന്‍സ് കിട്ടാന്‍ ഇതുവരെ ആരെയും സോപ്പിട്ട് നിന്നിട്ടില്ല, സിനിമയില്ലേല്‍, സീരിയല്‍, അതില്ലേല്‍ നാടകം. ഇനി അതുമില്ലേല്‍ ഒരു തട്ടുകട തുടങ്ങും. അത് മതി ജീവിക്കാന്‍. സിനിമ നടിയായി സപ്രമഞ്ച കട്ടിലില്‍ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല.

seema g nair about cyber atack

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES